X

ഇസ്രാഈലിന്റെ മിസൈല്‍ കരാര്‍ ഇന്ത്യ ഒഴിവാക്കി

ഇസ്രാഈല്‍ സര്‍ക്കാര്‍ പ്രതിരോധ കമ്പനിയായ റാഫേലില്‍ നിന്ന് ടാങ്ക് വേധ മിസൈല്‍ വാങ്ങാനുള്ള കരാറില്‍നിന്ന് ഇന്ത്യ പിന്‍വാങ്ങി. നേരത്തേ നടത്തിയ പരീക്ഷണങ്ങളില്‍ പരാജയപ്പെട്ട സ്‌പൈക് മിസൈലുകള്‍ സേന വാങ്ങാന്‍ താല്‍പര്യപ്പെടുന്നതില്‍ പ്രതിരോധ മന്ത്രാലയത്തിലെ ചിലര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മിസൈലുകള്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ നല്‍കാമെന്നു ഡിആര്‍ഡിഒ ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ കരാറില്‍ നിന്നു പിന്‍മാറിയത്.

നിശ്ചിത സമയപരിധിക്കുള്ളില്‍ മിസൈലുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഡിആര്‍ഡിഒയ്ക്കു സാധിക്കുമോയെന്ന് സേനാ ഉദ്യോഗസ്ഥര്‍ക്കു ആശങ്കയുണ്ടെങ്കിലും റാഫേല്‍ കരാറിലെ അഴിമതി ആരോപണവും വിവാദങ്ങളും ഡിആര്‍ഡിഒയെ തന്നെ പദ്ധതി എല്‍പ്പിക്കാന്‍ പ്രതിരോധ മന്ത്രാലയത്തെ പ്രേരിപ്പിച്ചതായാണു സൂചന.

ഇന്ത്യയിലെ ഉയര്‍ന്ന താപനിലയില്‍, പ്രത്യേകിച്ച് പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പടിഞ്ഞാറന്‍ മരുഭൂമി മേഖലയിലെല്ലാം സ്‌പൈക് മിസൈല്‍ എത്രത്തോളം ഫലപ്രദമായിരിക്കുമെന്നതില്‍ സൈന്യത്തിനു സംശയമുണ്ടായിരുന്നു.

Test User: