X
    Categories: MoreViews

മൊഹാലി ഏകദിനം: ഇന്ത്യ മികച്ച നിലയില്‍; ധവാന്റെ വിക്കറ്റ് നഷ്ടമായി( 156-1)

തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍ ശിഖര്‍ ധവാന്റെ വിക്കറ്റ് നഷ്ടമായി (68). കരിയറിലെ 23ാം ഏകദിന അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ ധവാന്റെ മികവിലാണ് ഇന്ത്യന്‍ സ്‌കോര്‍ 100 കടന്നത്. 27 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.5 ഫോറും  1 സ്‌ക്‌സുമുള്‍പ്പടെ 67 റണ്‍സുമായി രോഹിത് ശര്‍മ്മയും 33 റണ്‍സുമായി ശ്രയേസ് അയ്യരുമാണ് ക്രീസില്‍.

ഏകദിനറാങ്കിങ്ങിലെ ഒന്നാം സ്ഥാനം ലക്ഷ്യമാക്കി ആദ്യകളിക്കിറങ്ങിയ ടീം ഇന്ത്യ ലങ്കയ്ക്കുമുന്നില്‍ തകര്‍ന്നടിയുന്ന കാഴ്ചയായിരുന്നു ധരംശാലയില്‍ കണ്ടത്. മഹേന്ദ്രസിങ് ധോണിയൊഴികെയുള്ള എല്ലാവരും നിരാശപ്പെടുത്തിയ മല്‍സരശേഷം, രോഹിത് ശര്‍മ്മ നയിക്കുന്ന ടീം ഇന്ന് മൊഹാലിയിലിറങ്ങുമ്പോള്‍ വിജയത്തില്‍കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. കാരണം, മൂന്നു മല്‍സരങ്ങളുള്ള പരമ്പരയില്‍ ഇന്നുകൂടി വിജയിക്കാനായാല്‍ ലങ്ക പരമ്പര സ്വന്തമാക്കും.

ഇന്ത്യയ്ക്കുവേണ്ടി കൂടുതല്‍ ഏകദിനം കളിച്ചവരില്‍ സൗരവ് ഗാംഗുലിയുടെ നേട്ടത്തിനൊപ്പം ധോണിയെത്തും എന്നതും ഇന്നത്തെ മല്‍സരത്തിന്റെ പ്രത്യേകതയാണ്. ഇന്നത്തേത് ധോണിയുടെ 311ാം മല്‍സരമാണ്. 463 ഏകദിനം കളിച്ച സച്ചിന്റെ പേരിലാണ് ഈയിനത്തില്‍ റെക്കോര്‍ഡ്

ഇന്ത്യ: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്, മനീഷ് പാണ്ഡേ, എംഎസ് ധോണി, ഹാര്‍ദ്ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, യൂസുവേന്ദ്ര ചഹാല്‍

ശ്രീലങ്ക: ധനുഷ്‌ക ഗുണതിലക, ഉപുല്‍ തരംഗ, ലഹിരു തിരിമന്നേ, ആഞ്ചലോ മാത്യൂസ്, നിരോഷന്‍ ഡിക്ക്വെല്ല, അസേല ഗുണരത്‌നേ, തിസാര പെരേര, സചിത് പതിരന, സുരംഗ ലക്മല്‍, അകില ധനന്‍ജയ, നുവാന്‍ പ്രദീപ്

chandrika: