ബെംഗലൂരു: ഇന്ത്യ- ദക്ഷിണാഫ്രിക്കയെ പരമ്പരയിലെ മൂന്നാം ട്വന്റി 20 മത്സരം ഇന്ന് ബെംഗലൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കും. ബെംഗലൂരുവില്‍ വൈകീട്ട് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കനത്ത മഴയ്ക്ക് സാധ്യത ഇല്ലെങ്കിലും മത്സരം ഇടക്കിടെ തടസ്സപ്പെട്ടേക്കാം. പരമ്പരയിലെ ആദ്യ ട്വന്റി20 മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. മത്സരം ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര നേടാം.
മൊഹാലിയില്‍ നടന്ന രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 7 വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി അര്‍ധശതകമാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്.
രണ്ടാം ടി20യില്‍ വിജയിച്ച ടീമില്‍ നിന്ന് ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ക്കൊന്നും തന്നെ സാധ്യതയില്ല. രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍ എന്നിവര്‍ ഓപ്പണിങിലും വിരാട് കോഹ്‌ലി മൂന്നാമനായും എത്തും. ഋഷഭ് പന്തിന്റെ ഫോം ഇന്ത്യക്ക് വലിയ തലവേദനയാണ്. ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ ഒരു മാറ്റം പ്രതീക്ഷിക്കുന്നത് ഇവിടെയാണ്.
ശ്രേയസ് അയ്യരെ പന്തിന് പകരം നാലാം നമ്പറില്‍ ഇറക്കിയേക്കും അഞ്ചാമനായിട്ടായിരിക്കും പന്ത് ഇറങ്ങുക.ബൗളിങ് ലൈനപ്പില്‍ സ്പിന്നര്‍മാരില്‍ ഒരാളെ മാറ്റി ഖലീല്‍ അഹമ്മദിനെ ഇറക്കിയേക്കാം.