കൊച്ചി: ലോക സാമ്പത്തിക ഫോറം തയ്യാറാക്കിയ ആഗോള മത്സരാധിഷ്ഠിത സൂചികയില്‍ ഇന്ത്യയെ പിന്തള്ളി 10 രാജ്യങ്ങള്‍ മുന്നേറി. കഴിഞ്ഞ വര്‍ഷം 58-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഈ വര്‍ഷം 68-ാം സ്ഥാനത്താണ് ഇടം പിടിച്ചിരിക്കുന്നത്.
യു.എസിനെ പിന്തള്ളി സിംഗപ്പൂര്‍ പട്ടികയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി. ഹോങ്കോങ് മൂന്നാം സ്ഥാനവും നെതര്‍ലാന്‍ഡ്‌സ് നാലാം സ്ഥാനവും സ്വിറ്റ്‌സര്‍ലന്‍ഡ് അഞ്ചാം സ്ഥാനവും നേടി.