മാധ്യമ സ്വാതന്ത്ര്യത്തില്‍ മോദി ഭരണത്തിന് കീഴില്‍ ഇന്ത്യ വീണ്ടും തഴേക്കേ് തന്നെ.പാരീസ് ആസ്ഥാനമായ റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് തയ്യാറാക്കിയ സൂചികയില്‍ ഇന്ത്യ 161-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി.180 രാജ്യങ്ങളുടെ പട്ടികയില്‍ 2022ല്‍ 150-ാം സ്ഥാനത്തായിരുന്നു ഇന്ത്യ.
അയല്‍ രാജ്യങ്ങളായ ശ്രീലങ്കയും പാകിസ്ഥാനും മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ മെച്ചപ്പെട്ട നിലയിലാണ്. നോര്‍വേ, അയര്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക് എന്നീരാജ്യങ്ങള്‍ക്കാണ് ആദ്യ മൂന്ന് സ്ഥാനങ്ങള്‍. വിയറ്റ്‌നാം, ചൈന, ഉത്തര കൊറിയ എന്നീ രാജ്യങ്ങള്‍ അവസാന മൂന്ന് സ്ഥാനങ്ങളില്‍ എത്തി.