ന്യൂസിലാന്റിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യക്കാര്‍ക്ക് ടീം ഇന്ത്യയുടെ ദീപാവലി സമ്മാനം. വിശാഖ പട്ടണത്ത് നടന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ 190 റണ്‍സിന്റെ ഉജ്വല ജയമാണ് ധോണിപ്പട ആഘോഷിച്ചത്. 12 റണ്‍സിനിടെ എട്ട് കിവീസ് വിക്കറ്റുകള്‍ പിഴുതത് ജയത്തിന് തിളക്കമേകി. ഇന്ത്യ വെച്ചുനീട്ടിയ 270 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സന്ദര്‍ശകര്‍ 79 റണ്‍സിന് ആള്‍ഔട്ടാവുകയായിരുന്നു.
ജയത്തോടെ സ്വന്തം നാട്ടിലെ അപരാജിത പരമ്പര ജയങ്ങളുടെ റെക്കോര്‍ഡ് തുടരാന്‍ ഇന്ത്യക്കായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ അമിത് മിശ്രയാണ് ഇന്ത്യന്‍ വിജയശില്‍പി. 63 റണ്‍സിന് 2 വിക്കറ്റെന്ന നിലയില്‍ നിന്ന് 79-10 എന്ന നിലയിലേക്ക് തകരുകയായിരുന്നു ന്യൂസിലാന്റ്.
ആദ്യ ഓവറില്‍ തന്നെ ഓപണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ (0) പുറത്താക്കി ഉമേഷ് യാദവാണ് ഇന്ത്യക്ക് നിര്‍ണായ ബ്രേക്ക് ത്രൂ നല്‍കിയത്. മൂന്നു ബൗണ്ടറികള്‍ കണ്ടെത്തി നന്നായി തുടങ്ങിയ ടോം ലഥാമിനെ (19) ബുംറ ഉമേഷ് യാദവിന്റെ കൈകളിലെത്തിച്ചു. ചെറുത്തു നിന്ന ക്യാപ്റ്റന്‍ വില്യംസണെ(27) അക്ഷര്‍ പട്ടേല്‍ കേദാര്‍ യാദവിന്റെ കൈകളിലെത്തിക്കുമ്പോള്‍ കിവീസ് സ്‌കോര്‍ 63-3. പിന്നീടങ്ങോട്ട് അമിത് മിശ്രയുടെ താണ്ഡവം.
ഒന്നിനു പുറകെ ഒന്നായി നാലു കിവീസ് ബാറ്റ്‌സ്മാന്മാരെയാണ് മിശ്ര തിരിച്ചയച്ചത്. റോസ് ടെയ്‌ലര്‍(19), ജെയിംസ് നീഷാം (3), വാട്ട്‌ലിങ്(0), ടിം സൗത്തി(0),ഇഷന്‍ സേഥി(0) എന്നിവര്‍ മിശ്രക്ക് മുന്നില്‍ വീണു. ട്രെന്റ് ബോള്‍ട്ട് പുറത്താവാതെ നിന്നു.