X
    Categories: indiaNews

നോട്ട് നിരോധനം; ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കേന്ദ്രത്തിനും ആര്‍.ബി.ഐക്കും സുപ്രീംകോടതി നിര്‍ദേശം

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് രേഖകള്‍ ഹാജരാക്കാന്‍ കേന്ദ്രസര്‍ക്കാരിനും ആര്‍ബിഐക്കും സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. നോട്ട് നിരോധനത്തിന്റെ സാധുത ചോദ്യം ചെയ്യുന്ന ഹര്‍ജി പരിഗണിക്കവെയാണ് രേഖകള്‍ മുദ്ര വെച്ച കവറില്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്.

ജസ്റ്റിസ് എസ് എ നാസര്‍ അധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്.നോട്ട് നിരോധനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള 58 ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയില്‍ ഉള്ളത്.

Test User: