ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. പ്രതിദിന കോവിഡില്‍ ലോക റെക്കോര്‍ഡിട്ട ഇന്ത്യയില്‍ രോഗ വ്യാപനം ആശങ്ക വര്‍ദ്ധിപ്പിക്കുന്നതാണ്. ഇന്ത്യയിലെ കൊവിഡ് രോഗവ്യാപനം ആകെ രോഗബാധ 35 ലക്ഷം പിന്നിട്ടു. ഇതുവരെ 35,42,734 കൊവിഡ് കേസുകളാണ് രാജ്യത്താകെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തുടര്‍ച്ചയായ അഞ്ചാം ദിവസവും രാജ്യത്ത് കൊവിഡ് കേസുകള്‍ 75,000 പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,761 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് 24 മണികക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഈ സമയപരിധിയില്‍ 948 പേര്‍ കൊവിഡ് മൂലം മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 63,498 ആയി ഉയര്‍ന്നു.
നിലവില്‍, മഹാരാഷ്ട്രയിലും കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലുമാണ് കൊവിഡ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ഉയര്‍ന്ന കണക്കുകള്‍ റിപ്പോര്‍ട്ട് ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളേക്കാള്‍ രോഗം ഇന്ന് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവന്നതും ആശങ്ക ഉയര്‍ത്തുന്ന കാര്യമാണ്.
രാജ്യത്ത് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മഹാരാഷ്ട്രയില്‍ ഇന്നലെ പുതിയതായി 16,000ത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറുകളില്‍ 16,867 പുതിയ കേസുകളും 328 മരണങ്ങളുമാണ് ശനിയാഴ്ച സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ പോസിറ്റീവ് കേസുകളുടെ എണ്ണം 7,64,281 ആയി ഉയര്‍ന്നിരിക്കുകയാണ്.
ആന്ധ്രപ്രദേശില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 10,603 പേര്‍ക്ക്. 88 പേരാണ് ഇന്ന് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 4,24,767 ആയി. 99,129 ആക്ടീവ് കേസുകള്‍. 3,21,754 പേര്‍ക്ക് രോഗ മുക്തിയുണ്ട്. ഇന്ന് 88 പേര്‍ മരിച്ചതോടെ സംസ്ഥാനത്തെ മൊത്തം മരണ സംഖ്യ 3,884 ആയി.
കര്‍ണാടകയില്‍ ഇന്ന് 8852 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 7,101 പേര്‍ക്കാണ് രോഗ മുക്തി. ഇന്ന് 106 പേരാണ് സംസ്ഥാനത്ത് മരിച്ചത്. ബംഗളൂരുവില്‍ ഇന്ന് 2,821 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 3,35,928 ആയി. 88091 ആക്ടീവ് കേസുകള്‍. 2,42,229 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗ മുക്തരായത്. മൊത്തം മരണം 5589 ആയി. ഇരു സംസ്ഥാനങ്ങളിലേയും ആരോഗ്യ വകുപ്പാണ് കണക്കുകള്‍ പുറത്തുവിട്ടത്.
കേരളത്തില്‍ ഇന്ന് 2154 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ 1962 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 33 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. വിവിധ ജില്ലകളിലായി 1,99,468 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1766 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഏഴ് മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 287 ആയി.