X
    Categories: indiaNews

‘2002ല്‍ അവരെ ഒരു പാഠം പഠിപ്പിച്ചതാണ്’; ഗുജറാത്ത് കലാപത്തെ ന്യായീകരിച്ച് അമിത് ഷാ

2002ലെ ഗുജറാത്ത് കലാപത്തെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അടുത്തമാസം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഖേദ ജില്ലയിലെ ഒരു തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ കോണ്‍ഗ്രസിന്റെ ഭരണകാലത്ത് അവരുടെ പിന്തുണയോടെ ഗുജറാത്തില്‍ വ്യാപകമായ വര്‍ഗീയ ലഹളകളാണ് നടന്നിരുന്നത്, എന്നാല്‍ 2002ല്‍ കലാപകാരികളെയെല്ലാം ഒരു പാഠം പഠിപ്പിച്ചതോടെ അവരെല്ലാം ആ പണി നിര്‍ത്തി, 2002 ന് ശേഷം ഗുജറാത്തില്‍ ബിജെപി സമാധാനം കൊണ്ടുവന്നുവെന്നും അദ്ദേഹം വാദിച്ചു.

Test User: