ന്യൂഡല്‍ഹി: പാക്കിസ്താന്റെ പ്രസ്താവനകള്‍ ഇന്ത്യയെ പ്രകോപിപ്പിക്കാനുള്ള ശ്രമമാണെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നത് പാക്കിസ്താന്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പാക് നേതാക്കളുടെ കശ്മീര്‍ സംബന്ധിച്ച പ്രകോപനപരമായ പ്രസ്താവനകള്‍ പ്രതിഷേധാര്‍ഹമാണ്. ഏത് സാഹചര്യത്തേയും നേരിടാന്‍ ഇന്ത്യ സജ്ജമാണ്. കശ്മീരിലെ നിലവിലെ സ്ഥിതിഗതികള്‍ ശാന്തമാണ്. ജമ്മു കശ്മീരിലെ സമ്പൂര്‍ണ വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.