സ്റ്റോക്ക്ഹോം: പ്രതിരോധാവശ്യങ്ങള്‍ക്ക് ലോക രാജ്യങ്ങള്‍ വന്‍തോതില്‍ പണം ചെലവിട്ടു തുടങ്ങിയതോടെ ആഗോളതലത്തില്‍ സൈനിക ചെലവുകള്‍ കുത്തനെ ഉയര്‍ന്നു. എക്കാലത്തെയും ഉയര്‍ന്ന നിരക്കാണിപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2021ലെ കണക്കനുസരിച്ച് ആഗോള സൈനിക ചെലവ് രണ്ട് ട്രില്യണ്‍ ഡോളര്‍ കവിഞ്ഞതായി സ്‌റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നു. സൈനികാവശ്യങ്ങള്‍ക്ക് പണം ചെലവഴിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.
അമേരിക്കയും ചൈനയുമാണ് ആദ്യ ഒന്നും രണ്ടും സ്ഥാനത്തുള്ളത്. ബ്രിട്ടനും റഷ്യയും ഇന്ത്യയുടെ പിന്നിലാണ്. 2021ല്‍ ഇന്ത്യയുടെ സൈനിക ചെലവ് 76.6 ബില്യ ഡോളറായിരുന്നു. അമേരിക്ക ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നതിനെക്കാള്‍ സൈനിക ഗവേഷണത്തിനാണ് ഊന്നല്‍ നല്‍കിയത്.