X

രാഹുലിന് ഫിഫ്ടി , ലങ്കക്ക് വിജയ ലക്ഷ്യം 181

 

 

കട്ടക് : ഇന്ത്യ- ശ്രീലങ്ക പരമ്പരയിലെ ആദ്യ ടി-20 മത്സരം വിജയിക്കാന്‍ ലങ്കക്ക് 181 റണ്‍സ് വേണം. ഓപ്പണര്‍ ലോകേഷ് രാഹുലിന് അര്‍ദ്ധസെഞ്ച്വറി മികവിലാണ് ഇന്ത്യ മാന്യമായ സ്‌കോര്‍ നേടിയത്. 48 പന്ത് രാഹുല്‍ ഏഴു ഫോറിന്റെയും ഒരു സിക്‌സിന്റെയും സഹായത്തോടെ 61 റണ്‍സ് നേടിയാണ് പുറത്തായത്. അവസാന ഓവറുകളില്‍ മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി(22 പന്തില്‍ 39)ടേയും മനേഷ് പാണ്ഡെ(18 പന്തില്‍ 32)യുടേയും കൂട്ട്‌ക്കെട്ട് ഇന്ത്യന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായി

ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് സ്‌കോര്‍ ബോര്‍ഡില്‍ 38 റണ്‍സുള്ളപ്പോള്‍ നായകന്‍ രോഹിത് ശര്‍മയെ നഷ്ടമായി. ആഞ്ചലോ മാത്യൂസാണ് 12 പന്തില്‍ നിന്ന് 17 റണ്‍സുമായി നിന്ന രോഹിതിനെ പുറത്താക്കിയത്. ശ്രേയസ്സ് അയ്യറാ(20)ണ് ഇന്ത്യക്ക നഷ്ടമായ മറ്റൊരു വിക്കറ്റ്.

 

ഇന്ത്യ -ശ്രീലങ്ക ട്വന്റി പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ടോസ് നഷ്ടമായ ഇന്ത്യക്ക് ബാറ്റിങ് . നായകന്‍ വിരാട് കോഹ് ലിയുടെ അഭാവത്തില്‍ ഏകദിന പരമ്പരിയില്‍ ഇന്ത്യയെ നയിച്ചരോഹിത് ശര്‍മയുടെ കിഴീല്‍ തന്നെയാണ് ലങ്കയെ നേരിടുന്നത്. നേരത്തെ ടെസ്റ്റും ഏകദിന പരമ്പരയും സ്വന്തമാക്കിയ ഇന്ത്യ ടി20യിലും വിജയം ആവര്‍ത്തിക്കാനും ഇറങ്ങുക. മലയാളി താരം ബേസില്‍ തമ്പിക്ക് ടീമില്‍ അവസരം ലഭിച്ചില്ല.അതേസമയം ടി-20 പരമ്പര വിജയിച്ച് മാനം കാക്കാനാകും ശ്രീലങ്കയുടെ ശ്രമം. തിസാര പെരേരയാണ് ലങ്കയുടെ നായകന്‍. കട്ടകില്‍ മികച്ച റെക്കോര്‍ഡുള്ള ഇന്ത്യ ഇതുവരെ തോറ്റത് ഒരു കളിയില്‍ മാത്രമാണ്. ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയെ തോല്‍പ്പിച്ച ടീം

ഇന്ത്യന്‍ ടീം : രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ദിനേഷ് കാര്‍ത്തിക്, മനീഷ് പാണ്ഡെ, എംഎസ് ധോണി, ഹര്‍ദിക് പാണ്ഡ്യ ജയദേവ് ഉനദ്ഗട്ട്,ജസ്പ്രീത് ബൂംറ, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്

ശ്രീലങ്ക ടീം: ഉപുല്‍ തരഗ, ഡിക്വെല്ല, കുശാല്‍ പെരേര, തിസാര പെരേര, ആന്‍ഞ്ചലോ മാത്യൂസ് , ഗുണരത്ന, ശനേങ്ക, ചമീര, വിശ്വ ഫെര്‍ണാണ്ടോ, ധനഞ്ജയ, നുവാന്‍ പ്രദീപ്

chandrika: