X

പാക്കിസ്ഥാന്‍, ബംഗ്ലദേശ് രാജ്യാന്തര അതിര്‍ത്തിയില്‍ മതില്‍കെട്ടുമെന്ന് രാജ്‌നാഥ് സിംഗ്‌

ന്യൂഡല്‍ഹി: പാക്കിസ്ഥാനും ബംഗ്ലദേശുമായുള്ള രാജ്യാന്തര അതിര്‍ത്തി എത്രയും വേഗം അടയ്ക്കാന്‍ ഇന്ത്യ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. മധ്യപ്രദേശില്‍ തെകാന്‍പുര്‍ ബിഎസ്എഫ് അക്കാദമിയില്‍ പാര്‍സിങ് ഔട്ട് പരേടില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റവും കള്ളക്കടത്തും ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.

2018 ഒടെ പാകിസ്താനുമായുള്ള അതിര്‍ത്തി അടക്കും. ഭീകരവാദ പ്രവര്‍ത്തനത്തിനെതിരായ ഇന്ത്യന്‍ നീക്കത്തില്‍ ഈ നടപടി ഏറെ നിര്‍ണായകമാകുമന്നും മന്ത്രി അഭിപ്രായപ്പെട്ടു.

അതിര്‍ത്തിയിലെ സ്ഥിതിഗതികളില്‍ കാര്യമായ മാറ്റം വരുത്താന്‍ ബിഎസ്എഫിന് സാധിച്ചിട്ടുണ്ടെന്നും അയല്‍രാജ്യങ്ങളില്‍ പോലും ഇന്ത്യയുടെ ബിഎസ്എഫ് പ്രശസ്തമാണെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു.

chandrika: