X
    Categories: CultureNewsViews

ബീഹാറില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 96 ആയി

മുസഫര്‍പൂര്‍: ബീഹാറിലെ മുസഫര്‍പൂരില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് ഞായറാഴ്ച്ച ആറ് കുട്ടികള്‍ കൂടി മരണപ്പെട്ടു. ഇതോടെ ഈ മാസം മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 96 ആയി. മരിച്ചവരില്‍ ഭൂരിഭാഗവും 10 വയസില്‍ താഴെയുള്ളവരാണ്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറയുന്നതും ഇലക്ട്രോലൈറ്റുകളുടെ അസന്തുലിതാവസ്ഥയുണ്ടാക്കുന്ന ഹൈപ്പോഗ്ലൈസീമിയ എന്ന അവസ്ഥയുമാണ് ഭൂരിഭാഗം കുട്ടികളുടേയും മരണത്തിന് കാരണമായിരിക്കുന്നത്.

കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ കഴിഞ്ഞ ദിവസം മുസഫര്‍പൂര്‍ സന്ദര്‍ശിച്ചിരുന്നു. മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ബീഹാര്‍ സര്‍ക്കാര്‍ നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ജൂണ്‍ ഒന്ന് മുതല്‍ 197 കുട്ടികളെയാണ് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി എസ്.കെ.എം.സി.എച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: