ന്യൂഡല്‍ഹി: ഏറെ കാലമായി തുടരുന്ന ഇന്ത്യ-പാക്കിസ്താന്‍ പ്രശ്‌നത്തില്‍ നിര്‍ണ്ണായക ചുവടുമായി പാക്കിസ്താന്‍ രംഗത്ത്. ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് പാക്‌സൈനിക മേധാവി ഖമര്‍ ബാജ്‌വ് പറഞ്ഞു.
ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്. ഇന്ത്യയുമായി നല്ല സൗഹൃദമാണ് പാക്‌സൈന്യം ആഗ്രഹിക്കുന്നത്. യുദ്ധമല്ല, ചര്‍ച്ചയാണ് പ്രശ്‌നപരിഹാരത്തിന് വേണ്ടത്. ഇന്ത്യയുമായുള്ള സമാധാന ചര്‍ച്ചയെ പിന്തുണക്കുന്നുവെന്നും അദ്ദേഹം പാക് പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റില്‍ സുരക്ഷാസ്ഥിതിയെക്കുറിച്ച് നല്‍കിയ വിശദീകരണത്തില്‍ പറഞ്ഞു.