X
    Categories: MoreViews

രണ്ടു ഘട്ടങ്ങളിലായി 291 മുക്കുവന്മാരെ പാക്കിസ്ഥാന്‍ വെറുതെ വിടും, ശൂഭ സൂചനയെന്ന് ഇന്ത്യ

സമുദ്രാതിര്‍ത്തികള്‍ ലംഘിച്ച് മീന്‍ പിടിക്കാന്‍ പോയതിന് പാക്കിസ്ഥാന്‍ ജയിലിലടച്ച മുക്കുവന്മാരെ രണ്ടു ഘട്ടങ്ങളിലായി വെറുതെ വിടും. ഡിസംബര്‍ 28 നും ജനുവരി എട്ടിനുമാണ് വാഗ അതിര്‍ത്തിയില്‍ ഇന്ത്യന്‍ മുക്കവന്മാരെ പാക്കിസ്ഥാന്‍ കൈമാറുകയെന്ന് വിദേശകാര്യ വാക്താവ് മുഹമ്മദ് ഫൈസല്‍ പറഞ്ഞു. നേരത്തേ ഒക്ടോബര്‍ 27 ന് 68 ഇന്ത്യക്കാരെ പാക്കിസ്ഥാന്‍ മോചിപ്പിച്ചിരുന്നു.
527 ഇന്ത്യക്കാരടക്കം 996 വിദേശികളാണ് പാക്കിസ്ഥാന്റെ വിവിധ ജയിലുകളിലായി കഴിയുന്നത്. അവര്‍ വിത്യസ്ത ക്രിമിനല്‍ കുറ്റങ്ങളില്‍ ഉള്‍പ്പെട്ടവരാണ്. തീവ്രവാദം, കൊലപാതകം, കള്ളക്കടത്ത, തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തപ്പെട്ടവര്‍.

ഇന്ത്യയും പാക്കിസ്ഥാനും സമുദ്രാതിര്‍ത്തികള്‍ ലംഘിച്ചു മീന്‍വേട്ടക്കു പോകുന്നവരെ കസ്റ്റഡിയില്‍ എടുക്കുന്നുണ്ട്. അറേബ്യന്‍ കടലില്‍ കൃത്യമായി അതിര്‍ത്തി നിര്‍ണ്ണയിക്കാന്‍ സാധിക്കാത്തതു കൊണ്ടാണിങ്ങനെ സംഭവിക്കുന്നതെന്നും പറയപ്പെടുന്നു.

chandrika: