X

ഇന്ത്യാ പാക്ക് വിഭജനം നെഹ്‌റുവിന്റെ സ്വാര്‍ത്ഥത; ദലൈലാമ മാപ്പ് പറഞ്ഞു

 

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലമാ മാപ്പു പറഞ്ഞു.

നെഹ്‌റുവിന്റെ സ്വാര്‍ത്ഥയാണ് ഇന്ത്യാ പാക്ക് വിഭജനത്തിന് കാരണമെന്നായിരുന്നു ദലൈലാമയുടെ പരാമര്‍ശം. മഹാത്മാഗാന്ധി ആഗ്രഹിച്ചിരുന്നതുപോലെ മുഹമ്മദലി ജിന്നയായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രിയെങ്കില്‍ ഇന്ത്യാ പാക് വിഭജനം സംഭവിക്കില്ലായിരുന്നുവെന്നും ദലൈലാമ അഭിപ്രായപ്പെട്ടിരുന്നു.

എന്നാന്‍ തന്റെ പ്രസ്താവന വലിയ വിവാദമുണ്ടാക്കിയിരിക്കുന്നുവെന്നും തെറ്റായി എന്തെങ്കിലും പറഞ്ഞെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നന്നും ദലൈലാമ പറഞ്ഞു. ഗോവ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സംഘടിപ്പിച്ച ഒരു ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് മഹാത്മാഗാന്ധിയുടെ ആഗ്രഹം പോലെ ജനഹര്‍ ലാല്‍ നെഹ്‌റുവിനു പകരം മുഹമ്മദ് അലി ജിന്ന ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നുവെങ്കില്‍ ഇന്ത്യാ പാകിസ്ഥാന്‍ വിഭജനം നടക്കുമായിരുന്നില്ലെന്ന് ദലൈലാമ പറഞ്ഞത്.

chandrika: