X

ഇന്ത്യ- പാക് ക്ലാസിക് പോരാട്ടം നാളെ; ശുഭ്മാന്‍ ഗില്‍ കളിച്ചേക്കും

നാളത്തെ ഇന്ത്യ പാകിസ്താന്‍ മല്‍സരത്തില്‍ കളിക്കുമെന്ന് ഉറപ്പിച്ച് സൂപ്പര്‍താരം ശുഭ്മാന്‍ ഗില്‍. ടീമിനൊപ്പം ഗ്രൗണ്ടില്‍ പരിശീലനത്തിനിറങ്ങി. ഒരു മണിക്കൂര്‍ ഗില്‍ ഫുട്‌ബോള്‍ കളിച്ചു. ഗില്‍  കളിച്ചേക്കുമെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ വ്യക്തമാക്കി. ഡെങ്കിപ്പനി കാരണം ആദ്യ 2 മല്‍സരങ്ങള്‍ ഗില്ലിന് നഷ്ടമായിരുന്നു.

ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യാ പാക് ക്ലാസിക് പോരാട്ടം നാളെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ അരങ്ങേറും. മുഹമ്മദ് സിറാജിന് പകരം മുഹമ്മദ് ഷമി പേസ് നിരയില്‍ ടീമിലെത്തിയേക്കും.

പാക്കിസ്താന്‍ കാണികളുണ്ടായിരുന്നുവെങ്കില്‍ നന്നായിരുന്നുവെന്നും, ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ കളിക്കുന്നത് സമ്മര്‍ദമുണ്ടാക്കുന്നില്ലെന്നും പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം പറഞ്ഞു.

നാളെയാണ് ആ ദിനം. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ അഹമ്മദാബാദിലേക്ക് ഒഴുകുകയാണ് . 92 മുതല്‍ ഏകദിന ലോകകപ്പുകളില്‍ പാകിസ്താനെതിരെ തുടരുന്ന ജൈത്രയാത്രക്ക് തടയിടാന്‍ ആവും അവരുടെ പേസ് സ്പിന്‍ പട ശ്രമിക്കുക.

പാകിസ്താനെതിരെ 35 വിക്കറ്റ് നേടിയിട്ടുള്ള ഷമിയാവും ഇന്ത്യയുടെ പേസ് അറ്റാക്കില്‍ ബുമ്രയ്ക്ക് കൂടെയുണ്ടാവുക. അഹമ്മദാബാദില്‍ 2 മണിക്കൂര്‍ പാകിസ്താന്‍ ടീം നെറ്റ്‌സില്‍ പരിശീലനം നടത്തി. ഇന്ത്യയുടെ വിജയം തടയാന്‍ കഴിയില്ലെന്ന് ഇന്ത്യന്‍ ആരാധകര്‍ പറഞ്ഞു.

ഇന്ത്യയെ പോലെ 2 കളിയും ജയിച്ച് വരുന്ന പാകിസ്താന്‍ കടുത്ത വെല്ലുവിളി തന്നെ ഉയര്‍ത്തും. അബ്ദുല്ല ഷഫീക്കിനും റിസ്വാനും ഒപ്പം ബാബര്‍ അസം കൂടി ഫോമിലേക്ക് തിരിചെത്തിയാല്‍ ഇന്ത്യക്ക് ഭാരം കൂടും. ഹൈദരാബാദില്‍ കിട്ടിയ ഗാലറിയുടെ പിന്തുണ അഹമ്മദാബാദിലും പ്രതീക്ഷിക്കുന്നുവെന്നും ബാബര്‍ അസം.

webdesk13: