X
    Categories: CultureNewsViews

രാജ്യത്ത് മൂന്ന് സേനകള്‍ക്കും കൂടി ഇനി പൊതുമേധാവി; പുതിയ തസ്തിക പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പ്രതിരോധ സേനകള്‍ തമ്മിലുള്ള ഏകോപനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ പുതിയ പ്രതിരോധ മേധാവിയെ നിയമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്നായിരിക്കും പുതിയ തസ്തികയുടെ പേര്. സ്വാതന്ത്ര്യദിന സന്ദേശത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.

സുരക്ഷാസേനകള്‍ നമ്മുടെ അഭിമാനമാണ്. സേനകള്‍ തമ്മിലുള്ള ഏകോപനം കൂടുതല്‍ മെച്ചപ്പെടുത്താന്‍, ഞാന്‍ ഇന്നൊരു പ്രധാന തീരുമാനം പ്രഖ്യാപിക്കുകയാണ്. ഇന്ത്യക്ക് ഇനിമുതല്‍ ചീഫ് ഓഫ് ഡിഫന്‍സ് ഉണ്ടാകും. ഇത് സേനകളെ കൂടുതല്‍ ശക്തമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കര, വ്യോമ, നാവിക സേനാ മേധാവികള്‍ക്ക് മുകളിലായിരിക്കും പുതിയ പ്രതിരോധ മേധാവിയുടെ പദവി. ഇത് പ്രാബല്യത്തിലാകുന്നതോടെ ഫലത്തില്‍ മൂന്നു സേനാ വിഭാഗങ്ങള്‍ക്കും കൂടി ഒരു പൊതുതലവന്‍ ഇനി രാജ്യത്തുണ്ടാകും

ചന്ദ്രിക വെബ് ഡെസ്‌ക്‌: