X

പോയിന്റ് പട്ടികയില്‍ മഴ ഒന്നാമത് ; ഇന്ത്യ – ന്യൂസിലാന്റ് മത്സരം ഉപേക്ഷിച്ചു

മഴ കാരണം ഇന്ത്യയും ന്യൂസിലന്റും തമ്മിലുള്ള ലോകകപ്പ് ക്രിക്കറ്റ് മത്സരം ഉപേക്ഷിച്ചു. ഈ ലോകകപ്പില്‍ ഇത് നാലാമത് മത്സരമാണ് മഴ കാരണം ഉപേക്ഷിക്കുന്നത്. കഴിഞ്ഞ നാല് മത്സരങ്ങളില്‍ മൂന്നാം മത്സരമാണ് ഉപേക്ഷിക്കപ്പെടുന്നത്. ഇന്നലെ ഓസ്‌ട്രേലിയയും പാകിസ്ഥാനും തമ്മിലുള്ള മത്സരം നടന്നത് മാത്രമാണ് നടന്ന ഏക മത്സരം.

മത്സരം ഉപേക്ഷിച്ചതിനാല്‍ ഇന്ത്യയും ന്യൂസിലന്റും ഓരോ പോയിന്റ് വീതം പങ്ക് വെക്കും. മഴമൂലം ഉപേക്ഷിക്കുന്ന മത്സരങ്ങളില്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണം എന്ന അഭിപ്രായം ഇതുവരെ ഐ.സി.സി.ഐ പരിഗണിച്ചിട്ടില്ല.

Test User: