X

നിതീഷ്‌കുമാറിനെതിരെ ലാലുപ്രസാദ് യാദവ് കോടതിയില്‍

പാറ്റ്‌ന: മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെച്ച് ബി.ജെ.പി പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റ നിതീഷ്‌കുമാറിനെതിരെ ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് കോടതിയെ സമീപിച്ചു. നിതീഷ്‌കുമാര്‍ നിയമസഭയില്‍ വിശ്വാസവോട്ട് നടത്തുന്നത് തടയണമെന്നായിരുന്നു ലാലുപ്രസാദ് കോടതിയില്‍ ഉന്നയിച്ചത്. എന്നാല്‍ ഇത് തടയാനാവില്ലെന്ന് കോടതി അറിയിച്ചു. കേസ് അടുത്ത തിങ്കളാഴ്ച്ച പരിഗണിക്കുമെന്ന് കോടതി പറഞ്ഞു.

243 അംഗ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതിന് 122 എം.എല്‍.എമാരുടെ പിന്തുണയാണ് വേണ്ടത്. നിതീഷ്‌കുമാറിന്റെ കൂറുമാറ്റത്തില്‍ രൂപംകൊണ്ട പുതിയ ജെ.ഡി.യുബി.ജെ.പി സഖ്യത്തിന് 132 പേരുടെ പിന്തുണയുണ്ട്. എന്നാല്‍ ജെ.ഡി.യുവില്‍ ഭിന്നത രൂക്ഷമായ സാഹചര്യം പ്രതികൂലമാവുമോയെന്ന് സംശയമുണ്ടായിരുന്നു. എന്നാല്‍ നിതീഷ് സര്‍ക്കാരിന് വിശ്വാസവോട്ട് നേടാനായി. 131എം.എല്‍.എമാര്‍ നിതീഷ് സര്‍ക്കാര്‍ അനുകൂലമായി വോട്ട് ചെയ്തു.

chandrika: