ഇരു സമുദായങ്ങള്‍ക്കിടയിലെ കലാപത്തില്‍ ഔറംഗാബാദില്‍ രണ്ടും മരണം. വെള്ളിയാഴ്ചയായിരുന്നു ജലസംഭരണവുമായി ബന്ധപ്പെട്ട തര്‍ക്കം ഉടലെടുത്തത്.
അമ്പതോളം കടകളും നിരവധി വാഹനങ്ങളുമാണ് കലാപത്തില്‍ അഗ്നിക്കിരയായത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസ് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയാമാണെന്ന് ഔറംഗാബാദ് പോലീസ് കമ്മീഷണര്‍ മിലിന്ദ് ബാറംമ്പേ പറഞ്ഞു. നഗരത്തില്‍ സെക്ഷന്‍ 144 ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമാധാനം പാലിക്കാന്‍ പോലീസിനോട് സഹകരിക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. നിയമം കയ്യിലെടുക്കുന്നവരെ നേരിടാന്‍ പോലീസ് തയ്യാറാണ്’ സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു.
വെള്ളിയാഴ്ച രാത്രി നടന്ന ആക്രമത്തില്‍ നിരവധി പോലീസുദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്.