X
    Categories: indiaNews

നടി തുനിഷ ശര്‍മയുടെ മരണം; സഹതാരം ഷിസാന്‍ മുഹമ്മദ് ഖാന്‍ അറസ്റ്റില്‍

20 കാരിയായ സീരിയല്‍ താരം തുനിഷ ശര്‍മ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സഹ നടനായ ഷിസാന്‍ മുഹമ്മദ് ഖാനെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ഇത് തകര്‍ന്നതാണ് നടി ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് റിപ്പോര്‍ട്ട്.

നടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷിസാനെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് തുനീഷ ശര്‍മയെ സീരിയല്‍ സെറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആലിബാബ ദസ്താന്‍ ഈ കാബൂള്‍ എന്ന സീരിയലിലാണ് അഭിനയിച്ചിരുന്നത്. നയാ ഗാവിലെ സെറ്റിലെ മേക്കപ്പ് മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

webdesk11: