ലോക്പാലിന്റെയും ലോകായുക്തയുടെയും നിയമനം തേടിയും കര്‍ഷക പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടും അണ്ണാ ഹസാരെ നടത്തിവരുന്ന നിരാഹാര സമരം നാലാം ദിവസത്തേക്ക്. നിരാഹാരം കിടക്കുന്ന ഹസാരെയുടെ ആരോഗ്യനില മോശമായിക്കൊണ്ടിരിക്കുകയാണ്. ശരീരഭാരം നാല് കിലോ കുറഞ്ഞു. രക്തസമ്മര്‍ദ്ദം നോര്‍മലാണ്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞതായി അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറയുന്നു.
മുംബൈയില്‍നിന്ന് 215 കിലോമീറ്റര്‍ അകലെ അഹമ്മദ്‌നഗര്‍ ജില്ലയിലെ ജന്മഗ്രാമമായ റാളെഗണ്‍ സിദ്ധിയിലാണ് എണ്‍പതുകാരനായ ഹസാരയുടെ നിരാഹാര സമരം നടക്കുന്നത്.
അതേസമയം ആര്‍.എസ്.എസിന്റെയും സംഘം പരിവാറിന്റെയും ഏജന്റാണ് ഹസാരെയെന്ന എന്‍.സി.പി വക്താവ് നവാബ് മാലികിന്റെ വിമര്‍ശനം വിവാദമായി.