ഇന്ത്യ- ന്യൂസിലാന്‍ഡ് രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ജയം. കിവിസിനെ 372 റണ്‍സിന് തകര്‍ത്ത് രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പര ഇന്ത്യ (1-0) നേടി. ഒരു ദിവസം ബാക്കിനില്‍ക്കെ നാലാം ദിനമാണ് ഇന്ത്യ വിജയിച്ചത്.
സ്‌കോര്‍: ഇന്ത്യ ഒന്നാം ഇന്നിങ്ങ്‌സില്‍ 325, രണ്ടാം ഇന്നിങ്ങ്‌സില്‍ 7ന് 276 ഡിക്ലയേര്‍ഡ്. ന്യൂസിലാന്‍ഡ് ഒന്നാം ഇന്നിങ്ങ്‌സില്‍ 62, രണ്ടാം ഇന്നിങ്ങ്‌സില്‍ 167.
540 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് 167 റണ്‍സിന് എല്ലാവരും പുറത്തായി. ആര്‍. അശ്വിനും ജയന്ത് യാദവും നാല് വിക്കറ്റുകള്‍ വീതം വീഴ്ത്തിയാണ് കിവീസിനെ തകര്‍ത്തത്.
അഞ്ചിന് 140 റണ്‍സുമായി നാലാം ദിനം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡിന് ഇന്ന് 27 റണ്‍സ് മാത്രമാണ് നേടാനായത്. രണ്ടാം ഇന്നിങ്‌സില്‍ വെറും 62 റണ്‍സിന് പുറത്തായ കിവീസിനെ ഫോളോ ഓണിന് വിടാതെ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റിന് 276 റണ്‍സെടുത്ത് രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
പരമ്പരയിലെ ഒന്നാം ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞിരുന്നു.