ഇന്ത്യയുടെ വരുംകാല അവസ്ഥ നാസി ജര്‍മനിയുടേതാകാതിരിക്കാന്‍ എഴുത്തുകാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് പ്രസിദ്ധ സാഹിത്യകാരനും ജ്ഞാനപീഠം ജേതാവുമായ എം.ടി വാസുദേവന്‍ നായര്‍ മുന്നറിയിപ്പ് നല്‍കി. ഭാഷയില്‍ മതം കലരാതിരിക്കാനും നാം ശ്രദ്ധിക്കണം. നാസിജര്‍മനിയെ ഓര്‍മിപ്പിക്കുകയാണ് ഇന്നത്തെ ഇന്ത്യ. ഭരണത്തിന്റെ ശക്തിയുപയോഗിച്ച് എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നു. അന്ന് പലരും ജര്‍മനി വിട്ട് അയല്‍രാജ്യങ്ങളിലേക്ക് പോയി. അത് ഇന്ത്യയിലേക്ക് കൂടി വരരുത്. ഇന്ത്യയിലിത് സംഭവിക്കുമെന്ന് ഞാന്‍ കരുതുന്നില്ലെങ്കിലും കരുതിയിരിക്കണം. ഇതിനെ നേരിടാന്‍ ശേഷിയുള്ളവര്‍ രാജ്യത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് സാഹിത്യോല്‍സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.ടി. ചെറിയ സൂചനകളെ കണ്ടില്ലെന്ന ്‌നടിക്കരുത്. അത് വലിയ വിപത്തിലേക്കുള്ള ചൂണ്ടുപലകയാണ്. മതമെന്നാല്‍ അഭിപ്രായമാണ്. ബോംബ് കെട്ടിവെച്ച് കൊല്ലാന്‍ പോകുന്നവരെ ആരാണ് പറഞ്ഞുവിടുന്നത്. അക്രമത്തിന്റെ ഭാഷ എവിടെയും നന്നല്ല. യഥാര്‍ത്ഥ മതവിശ്വാസികള്‍ ഇതൊക്കെ തടയണം. എം.ടി പറഞ്ഞു.