ജാതീയതയുടെയും വര്‍ഗീയതയുടെയും വേരുകള്‍ക്ക് ഇന്ത്യയില്‍ കാലപ്പഴക്കമേറെയുണ്ട്. കര്‍ണാടക മണിപ്പാലിലെ വിദ്യാഭ്യാസസ്ഥാപനത്തില്‍ മുസ്‌ലിംവിദ്യാര്‍ത്ഥിയെ തീവ്രവാദിയെന്ന് അധിക്ഷേപിച്ച പശ്ചാത്തലത്തില്‍ അത്തരം ജാതീയവിളികള്‍ ഓര്‍മിക്കുന്നവരേറെയുണ്ട്. അതിലൊന്ന് പ്രമുഖസാമ്പത്തികവിദഗ്ധനും അക്കാദമീഷ്യനും അധ്യാപകനുമായ ഡോ.എം കുഞ്ഞാമന്റെ പുസ്‌കത്തില്‍ പറയുന്നുണ്ട്. സമൂഹമാധ്യമത്തില്‍നിന്ന്.
‘ഞാന്‍ മൂന്നാംക്ലാസില്‍ പഠിക്കുമ്പോള്‍
ആ മാഷ് എന്നെ പേര് വിളിക്കില്ല.
പാണന്‍ എന്നാണ് വിളിക്കുക.
ബോര്‍ഡില്‍ കണക്കെഴുതിഃ
”പാണന്‍ പറയെടാ ” എന്നുപറയും.
സഹികെട്ട് ഒരിക്കല്‍ ഞാന്‍ പറഞ്ഞുഃ
”സാര്‍ എന്നെ ജാതിപ്പേര് വിളിക്കരുത്,
കുഞ്ഞാമന്‍ എന്നു വിളിക്കണം”
”എന്താടാ നിന്നെ ജാതിപ്പേര് വിളിച്ചാല്‍ ” എന്നുചോദിച്ച് ചെകിട്ടത്ത് ആഞ്ഞടിച്ചു. അയാള്‍ നാട്ടിലെ പ്രമാണിയാണ്.
എവിടെടാ പുസ്തകം എന്ന് ചോദിച്ചു.
ഇല്ലെന്ന് പറഞ്ഞപ്പോള്‍ കഞ്ഞി കുടിക്കാനാണ് വന്നത്, പഠിക്കാനല്ല എന്നായി പരിഹാസം.
അടിയേറ്റ് വിങ്ങിയ കവിളുമായാണ് വീട്ടിലെത്തിയത്…..
ആ അധ്യാപകന്റെ മര്‍ദ്ദനം ജീവിതത്തിലെ വഴിത്തിരിവായി.
കഞ്ഞി കുടിക്കാനല്ല പഠിക്കുന്നത് എന്ന തിരിച്ചറിവുണ്ടായി….”
(എതിര് -ഡോ.എം.കുഞ്ഞാമന്‍ )
മണിപ്പാലില്‍ ഒരു അധ്യാപകനെങ്കില്‍
വിഴിഞ്ഞത്ത് ഒരു പാതിരിയാണ് ഉള്ളില്‍
കെട്ടിക്കിടക്കുന്ന വര്‍ഗീയത ചര്‍ദ്ദിക്കുന്നത്….
രണ്ടുപേരുടേയും പൊതുശത്രു മുസ്ലീമാണ്.
മുസ്ലീം പേരുകളാണ്..
ഒരാള്‍ക്ക് കസബാണെങ്കില്‍
മറ്റൊരാള്‍ക്ക് അബ്ദുറഹിമാനാണ്.
അതവര്‍ പരസ്യമായ് തന്നെ പ്രകടിപ്പിക്കുന്നു..
പാണന്‍ എന്ന് ക്ലാസില്‍ പരസ്യമായി അധിക്ഷേപിക്കപ്പെട്ടപ്പോള്‍
കുഞ്ഞാമന്‍ അതിനെ ചെറുപ്രായത്തിലേ ചോദ്യം ചെയ്യുന്നുണ്ട്.
മണിപ്പാലിലെ വിദ്യാര്‍ത്ഥിയും തന്നെ തീവ്രവാദ ചാപ്പകുത്തുന്നതില്‍ ശക്തമായ് പ്രതികരിക്കുന്നുണ്ട്.
സ്‌കൂളിലെ കഞ്ഞികുടി നിര്‍ത്തിയശേഷം ഉച്ചഭക്ഷണസമയത്ത് സ്‌കൂളിലെ പ്ലാവില്‍ ചോട്ടില്‍ ചെന്നിരിക്കുമ്പോള്‍
മര്‍ദ്ദിച്ച മാഷ് കുഞ്ഞാമനെ ചെന്ന് കാണുന്നുണ്ട്.
അടിച്ചതിലുള്ള കുറ്റബോധം കൊണ്ടാകണം
അടുത്ത് ചെന്ന് മാഷ് ചോദിക്കുന്നുണ്ട്
”കുഞ്ഞാമാ, പോയി കഞ്ഞി കുടിക്ക് ‘
അന്നാണ് ആദ്യമായ് കുഞ്ഞാമന്‍ എന്ന പേര് മാഷ് വിളിക്കുന്നത്.
അതുവരേയും പാണാ എന്ന വിളിയായിരുന്നു.
ദൃഡനിശ്ചയത്തോടെയായിരുന്നു കുഞ്ഞാമന്റെ മറുപടി.
”വേണ്ട സര്‍ ”
”സര്‍ പറഞ്ഞതില്‍ തെറ്റൊന്നുമില്ല.
കഞ്ഞി കുടിക്കാന്‍ വേണ്ടിമാത്രമാണ് ഞാന്‍ വന്നിരുന്നത്.
പക്ഷേ, ഇനി എനിക്കു കഞ്ഞി വേണ്ട, എനിക്കു പഠിക്കണം. ”
തൂക്കിലേറ്റപ്പെട്ട കസബിന്റെ പേര് വിളിച്ച് മണിപ്പാലിലെ വിദ്യാര്‍ത്ഥിയെ അധിക്ഷേപിക്കുമ്പോള്‍
ആ വിദ്യാര്‍ത്ഥി നിശ്ശബ്ദനാകുന്നില്ല.
ശക്തമായ ഭാഷയില്‍തന്നെ പ്രതികരിക്കുന്നുണ്ട്
‘സോറി,ഞാന്‍ തമാശക്ക് പറഞ്ഞതാണെന്ന് അധ്യാപകന്‍ പറഞ്ഞപ്പോള്‍
”നോ…
തീവ്രവാദി എന്ന് വിളിക്കുന്നത് ഒരു തമാശയല്ല….
നീ എന്റെ മകനെപോലെയാണെന്ന് മാഷ് പറഞ്ഞപ്പോള്‍
അതിനും ആ വിദ്യാര്‍ത്ഥിക്ക് ശക്തമായ പ്രതികരണമുണ്ടായിരുന്നു
”നിങ്ങളുടെ മകനോട് നിങ്ങള്‍ ഇതുപോലെ സംസാരിക്കുമോ ?
ജാതി തിരിച്ചുള്ള ഒറ്റപ്പെടുത്തലൊക്കെ നമ്മുടെ കലാലയങ്ങളിലും കുറവൊന്നുമല്ല..
ടഇ കുട്ടികളൊക്കെ ഇപ്പോഴും ഇതൊക്കെ നേരിടുന്നുണ്ട്..
നിനക്ക് പരീക്ഷ പാസാകാന്‍ പകുതി പഠിച്ചാല്‍ പോരേയെന്ന് പരിഹസിച്ച് പറഞ്ഞ ഒരു അധ്യാപകനെ കേട്ടിട്ടുണ്ട്..
അയാളില്‍ കട്ടപ്പിടിച്ചുകിടന്ന ജാതിബോധംതന്നെ കാരണം..
‘എന്റെ ജന്മം തന്നെയാണ് എന്റെ മരണകാരണമെന്ന് ‘
രോഹിത് വെമുലെ തന്റെ ആത്മഹത്യാകുറിപ്പില്‍ എഴുതിയതും
ജാതിതീര്‍ത്ത ഒറ്റപ്പെടുത്തലാല്‍തന്നെ..’
(സതീഷ് തോട്ടത്തില്‍ )