മണിപ്പൂര്‍ പ്രശ്‌നം ചർച്ച ചെയ്യാൻ പ്രതിപക്ഷ വിശാല സഖ്യമായ I.N.D.I.A ഇന്ന് യോഗം ചേരും. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ ഓഫീസിലാണ് യോഗം നടക്കുക.പാര്‍ലമെന്റില്‍ മണിപ്പൂര്‍ അടക്കമുള്ള വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാട് യോഗം ചര്‍ച്ച ചെയ്യും.
അതേസമയം, മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം പാര്ലമെന്റിനകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.ഇന്നലെ വര്‍ഷകാല സമ്മേളനത്തിന്റെ മൂന്നാം ദിവസവും പാര്‍ലമെന്റ് സ്തംഭിച്ചു. പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ച ശേഷമാണ് പ്രതിപക്ഷ എംപിമാര്‍ ഇരു സഭകളിലേക്കും എത്തിയത്. അംഗങ്ങൾ പാർലമെന്റിനു പുറത്ത് രാപ്പകൽ പ്രതിഷേധവും നടത്തി.