കോവിഡിന്റെ മൂന്നാം തരംഗമാണ് രാജ്യത്ത് കാണുന്നതെന്ന് കോവിഡ് വാക്‌സിന്‍ ടാസ്‌ക് ഫോഴ്‌സ് മേധാവി ഡോ. എന്‍.കെ.അറോറ. മെട്രോ നഗരങ്ങളില്‍ ഒമിക്രോണ്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നത് മൂന്നാം തരങ്കത്തിന്റെ സൂചനയാണെന്ന് അദ്ദേഹം പറഞ്ഞു. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത തുടങ്ങിയ ഇടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മുഴുവന്‍ കേസുകളില്‍ 75 ശതമാനവും ഒമിക്രോണ്‍ വകഭേദമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
മുന്‍പ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ 12 ശതമാനമായിരുന്നു ഒമിക്രോണ്‍ എങ്കില്‍ കഴിഞ്ഞ ഒരാഴ്ചയായി അത് 28 ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ടെന്നും ഒമിക്രോണ്‍ രോഗമുള്ളവരുടെ എണ്ണം ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 1700 ഒമിക്രോണ്‍ കേസുകളാണ് ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് ഏറ്റവുമധികം ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മഹാരാഷ്ട്രയില്‍ 510 കേസുകളാണുളളത്.