X
    Categories: indiaNews

ഇന്ത്യ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ്: രാജ്‌നാഥ് സിങ്‌

ന്യൂഡല്‍ഹി: ഇന്ത്യ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. എന്നാല്‍ ഇതിനര്‍ത്ഥം ഭീരുക്കളാണെന്നോ യുദ്ധത്തെ ഭയക്കുന്നവരണെന്നോ എന്നല്ല. ലോകത്ത് സമാധാനത്തിന്റെ സന്ദേശം നല്‍കിയ ഒരോയൊരു രാജ്യം ഇന്ത്യയാണ്. അതിനാല്‍ ലോകം ഇന്ത്യന്‍ സൈന്യത്തെ ബഹുമാനിക്കുന്നു.

ഒരു രാജ്യത്തെയും ആക്രമിക്കാനോ അവരുടെ ഒരിഞ്ച് ഭൂമി പിടിച്ചെടുക്കാനോ ഇന്ത്യ ഒരിക്കലും മുതിര്‍ന്നിട്ടില്ല. എന്നാല്‍ രാജ്യത്തിന്റെ ഐക്യം തകര്‍ക്കുന്നവര്‍ക്ക് തക്കതായ മറുപടി നല്‍കും. എത്ര വലിയ ശക്തിയാണെങ്കിലും ഒരിക്കലും തലകുനിക്കില്ലെന്ന് ഗല്‍വാനില്‍ ഇന്ത്യന്‍ സൈന്യം തെളിയിച്ചെന്ന് അദ്ദേഹം പറഞ്ഞു.

Test User: