വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യ സെമിയില്‍. 5 റണ്‍സിനാണ് ഇന്ത്യ അയര്‍ലഡിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 156 റണ്ണാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിംഗില്‍ അയര്‍ലഡിന് മഴ വില്ലനാവുകയായിരുന്നു.
മഴയെ തുടര്‍ന്ന് കളി ഉപേക്ഷിച്ചപ്പോള്‍ ഡക്ക് വര്‍ത്ത് ലൂയിസ് മാര്‍ഗ്ഗത്തിലൂടെയാണ് ഇന്ത്യ ജയിച്ചത്.
കരിയറിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സ് ആയിരുന്നു സ്മൃതി മന്ദാനയുടേത്. 87 റണ്‍സാണ് സ്മൃതി സ്വന്തമാക്കിയത്. ഷെഫാലി വര്‍മയ്‌ക്കൊപ്പം ഓപ്പണിങ്ങിനിറങ്ങിയ മന്ദാന ആറ് ഓവറില്‍ 42 റണ്‍സ് നേടി. പത്താം ഓവറില്‍ ഷെഫാലി വര്‍മ പുറത്തായി. പിന്നീട് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനൊപ്പമാണ് സ്മൃതി മന്ദാന ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്.