കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ പതറുന്നു. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് ആദ്യ സെഷനില്‍ തന്നെ രോഹിത് ശര്‍മയെ നഷ്ടമായി. റബാഡയുടെ പന്തില്‍ ഫ്രന്റ് ഫൂട്ടിന് ശ്രമിച്ച രോഹിത് എല്‍.ബി.ഡബ്ല്യുയുവില്‍ കുടുങ്ങുകയായിരുന്നു. എമ്പയുറുടെ തീരുമാനം ഇന്ത്യ റിവ്യൂ ചെയ്‌തെങ്കിലും വിധി അനുകൂലമായില്ല. 11 റണ്‍സാണ് രോഹിതിന്റെ സമ്പാദ്യം.
പിന്നീട് ഇന്ത്യന്‍ ക്യാമ്പിന്റെ മുഴുവന്‍ പ്രതീക്ഷയും ചേതേശ്വര്‍ പുജാരയിലായിരുന്നു. എന്നാല്‍ ലഞ്ചിനു ശേഷം ആദ്യ പന്തില്‍ തന്നെ നായകന്‍ ഡുപ്ലിസിന്റെ കൈലെത്തിച്ച് ഫില്‍ലാന്‍ഡര്‍ പുജാരയെ മടക്കി. 154 പന്തില്‍ അഞ്ചു ഫോറിന്റെ സഹായത്തോടെ 26 റണ്‍സാണ് പുജാരയുടെ നേട്ടം. ആര്‍. അശ്വിനും (12) വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹ (പൂജ്യം) പെട്ടെന്ന് മടങ്ങിയതോടെ ഇന്ത്യയുടെ നില കൂടുതല്‍ പരുങലിലായി. ഒടുവില്‍ ലഭിക്കുമ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സാണ് ഇന്ത്യയുടെ സ്‌കോര്‍.
ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 286 പിന്തുടരുന്ന ഇന്ത്യ 186 റണ്‍സില്‍ പിന്നിലാണ് നിലവില്‍. മൂന്നുവിക്കറ്റുകള്‍ മാത്രം കൈയിലിരിക്കെ ഇന്ത്യക്ക് ഫോളോഓണ്‍ ഒഴിവാക്കാനാകുമോ എന്ന കണ്ടറിയണം. ഔള്‍ റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യ (11),ഭുവനേശ്വര്‍ കുമാര്‍ (പൂജ്യം ) എന്നിവരാണ് ക്രീസില്‍. ദക്ഷിണാഫ്രിക്കായി ഫില്‍ലാന്‍ഡര്‍ മൂന്നു വിക്കറ്റ മൂന്നു വിക്കറ്റ് വീഴ്ത്തി.
നേരത്തെ തുടക്കത്തിലെ തിരിച്ചടിക്കു ശേഷം പരിചയ സമ്പന്നരായ എ.ബി ഡിവില്ലിയേഴ്‌സും (65), ഫാഫ് ഡുപ്ലസ്സിയും (62) ഇന്നിങ്‌സ് ബലത്തിലാണ് ആതിഥേയര്‍ 286 എത്തിയത്. വാലറ്റത്ത് ക്വിന്റണ്‍ ഡികോക്ക് (43), വെര്‍നന്‍ ഫിലാന്റര്‍ (23), കേശവ് മഹാരാജ് (35), കഗിസോ റബാഡ (26), ഡെയ്ല്‍ സ്‌റ്റെയ്ന്‍ (16 നോട്ടൗട്ട്) എന്നിവരുടെ അവസരോചിത ബാറ്റിങ് ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായി.