ബംഗളൂരു: എ.എഫ്.സി കപ്പ് യോഗ്യത മത്സരത്തില്‍ കിര്‍ഗിസ്ഥാനെതിരെ ഇന്ത്യക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യയേക്കാളും 32 റാങ്ക് താഴെയുള്ള കിര്‍ഗിസ്ഥാനെതിരെ വിജയം ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യക്ക് കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. ഗോള്‍ രഹിതമായ ആദ്യ പകുതിക്കു ശേഷം 68-ാം മിനിറ്റില്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യക്കു വേണ്ടി ഗോള്‍ സ്‌കോര്‍ ചെയ്തത്. കിര്‍ഗിസ്ഥാന്‍ മധ്യനിരയേയും പ്രതിരോധത്തേയും കബളിപ്പിച്ച് ഛേത്രി ജെജെ ലാല്‌പെക്്‌ലുവക്ക് നല്‍കിയ പാസ് അദ്ദേഹം തിരിച്ച് ഛേത്രിക്കു തന്നെ കൈമാറുകയായിരുന്നു. ഛേത്രിയുടെ ബുള്ളറ്റ് ഗ്രൗണ്ടറിനു മുന്നില്‍ കിര്‍ഗിസ്ഥാന്‍ ഗോളിക്ക് നിസ്സഹായനായി നോക്കി നില്‍ക്കാനെ ആയുള്ളൂ. തീര്‍ത്തും വിരസമായ ആദ്യ പകുതിയില്‍ എതിര്‍ ഗോള്‍മുഖത്ത് കാര്യമായ ഭീഷണി ഉയര്‍ത്താന്‍ ഇന്ത്യക്ക് ആയില്ല. രണ്ടാം പകുതിയില്‍ കിര്‍ഗിസ്ഥാനായിരുന്നു അവസരങ്ങള്‍. പക്ഷേ പലപ്പോഴും ഭാഗ്യത്തിനാണ് ഇന്ത്യ ഗോള്‍ വഴങ്ങാതിരുന്നത്. രണ്ട് തവണ ക്രോസ് ബാര്‍ തുണച്ചപ്പോള്‍ ഒരു തവണ അനസ് എടത്തൊടികയുടെ ഇടപെടലാണ് ഗോള്‍ അകറ്റിയത്. അവസാനത്തില്‍ ഇന്ത്യക്ക് ലഭിച്ച സുവര്‍ണാവസരം ഗോള്‍ക്കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ റോബിന്‍സിംഗ് പാഴആക്കിമറ്റു മത്സരങ്ങളില്‍ മ്യാന്‍മര്‍ 4-0ന് മക്കാവുവിനേയും കംബോഡിയ 1-0ന് അഫ്ഗാനിസ്ഥാനേയും മാലദ്വീപ് 2-0ന് ഭൂട്ടാനേയും ബഹറൈന്‍ 2-1ന് തുര്‍ക്‌മേനിസ്ഥാനേയും, ലബനന്‍ 2-1ന് മലേഷ്യയേയും തോല്‍പിച്ചു. നേപ്പാള്‍-യമന്‍ മത്സരവും ജോര്‍ദാന്‍ വിയറ്റ്‌നാം മത്സരവും ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചപ്പോള്‍ ഉത്തര കൊറിയ-ഹോങ്കോങ് മത്സവും നേപ്പാള്‍-യമന്‍ മത്സരവും ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു.