Categories: indiaNews

ഗുജറാത്തില്‍ ചരിത്ര വിജയവുമായി ബി.ജെ.പി; ഹിമാചലില്‍ കോണ്‍ഗ്രസ് തിരിച്ചുവരവ്

ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലുമായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കും കോണ്‍ഗ്രസിനും നേട്ടം. ചരിത്ര വിജയത്തോടെ ബിജെപി ഗുജറാത്തില്‍ അധികാരം നിലനിര്‍ത്തിയപ്പോള്‍ ഹിമാചല്‍ പ്രദേശില്‍ ബിജെപിയെ തോല്‍പ്പിച്ച് കോണ്‍ഗ്രസ് അധികാരത്തിലേക്ക് തിരിച്ചുവന്നു.

159 സീറ്റ് നേടിയാണ് ഏഴാം തവണയും ഗുജറാത്തില്‍ ബിജെപി അധികാരത്തിലേറിയത്. കോണ്‍ഗ്രസിനെ കേവലം 15 സീറ്റ് മാത്രമാണ് നേടാന്‍ ആയത്. ആം ആദ്മി പാര്‍ട്ടിയും തങ്ങളെക്കൊണ്ടാവുന്ന മുന്നേറ്റം നടത്തി.

അതേസമയം ബിജെപിയെ തോല്‍പ്പിച്ച് ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് ഗംഭീര തിരിച്ചുവരവ് നടത്തി. 68 സീറ്റുകള്‍ ഉള്ള സംസ്ഥാനത്ത് 39 സീറ്റ് കോണ്‍ഗ്രസ് നേടി. വെറും 26 സീറ്റ് നേടാനെ ബിജെപിക്ക് കഴിഞ്ഞുള്ളൂ.

Test User:
whatsapp
line