സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ജമ്മുവില്‍ ബക്കര്‍വാല്‍ ഷെഡ്യൂള്‍ഡ് െ്രെടബ് വിഭാഗത്തില്‍ പെട്ട എട്ടു വയസുകാരി ആസിഫയുടെ ദാരുണ കൊലപാതകത്തില്‍ അര്‍ധ രാത്രി ഇന്ത്യ ഗേറ്റിന് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം. ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയമാക്കപ്പെട്ടതിന് ശേഷമാണ് ആസിഫ കൊല ചെയ്യപ്പെട്ടത്. ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അര്‍ധരാത്രിയിലും ഇന്ത്യ ഗേറ്റിന് മുന്‍വശം തടിച്ചുകൂടിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിയടക്കം നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ മെഴുകുതിരി മാര്‍ച്ചില്‍ പങ്കെടുത്തു. പ്രിയങ്ക ഗാന്ധി ഭര്‍ത്താവിനും തന്റെ രണ്ട് മക്കള്‍ക്കുമൊപ്പമാണ് പ്രതിഷേധത്തിനെത്തിയത്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിംഗ്, ഗുലാം നബി ആസാദ് തുടങ്ങിയ നിരവധി കോണ്‍ഗ്രസ് നേതാക്കളും പ്രതിഷേധത്തിനെത്തി. മുന്‍ മിസ് ഇന്ത്യയും നടിയുമായ നഫീസ അലി, സാമൂഹ്യ പ്രവര്‍ത്തക ഷബ്‌നം ഹാഷ്മി തുടങ്ങി പ്രമുഖരും സ്ഥലത്തെത്തിയിരുന്നു.
ഡല്‍ഹിയില്‍ ക്രൂരമായി കൊല്ലപ്പെട്ട നിര്‍ഭയ പെണ്‍കുട്ടിയുടെ മാതാപിതാക്കളും പ്രതിഷേധത്തില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹി കോണ്‍ഗ്രസ് ഓഫീസില്‍ നിന്ന് ഡല്‍ഹി നഗരമധ്യത്തിലെ ഇന്ത്യാ ഗേറ്റിലേക്കാണ് റാലി നിശ്ചയിച്ചത്. ഇത് തടയാന്‍ പോലീസ് വഴിയില്‍ ബാരിക്കേഡുകള്‍ ഉയര്‍ത്തിയെങ്കിലും 12 മണിയോടെ റാലി ഇന്ത്യ ഗേറ്റിലെത്തുകയായിരുന്നു.