ന്യൂഡല്‍ഹി: റോഹിന്‍ഗ്യ അഭയാര്‍ത്ഥികളുടെ വിഷയത്തില്‍ ബംഗ്ലാദേശ് നിലപാടിന് പൂര്‍ണ്ണ പിന്തുണ നല്‍കി കേന്ദ്ര വിദേഷകാര്യ മന്ത്രി. ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയെ നേരിട്ട് ഫോണില്‍ വിളിച്ചാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഉറപ്പു നില്‍കിയത്.
റോഹിന്‍ഗ്യന്‍ മുസ്‌ലിംങ്ങള്‍ക്കെതിരെ മ്യാന്‍മാറില്‍ നടക്കുന്ന പീഡനം അവസാനിപ്പിക്കാന്‍ മ്യാന്മാര്‍ സര്‍ക്കാറിനുമേല്‍ എല്ലാ തലത്തിലും ഇന്ത്യ സമ്മര്‍ദവും ചെലുത്തുമെന്നും സംഭാഷണത്തില്‍ സുഷമ അറിയിച്ചു. ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി നസ്റുല്‍ ഇസ്ലാമാണ് ഇക്കാര്യം അറിയച്ചത്.
അതേസമയം ഇന്ത്യയിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ തിരിച്ചയക്കുന്ന കാര്യത്തില്‍ മോദി സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാനിരിക്കെയാണ് കേന്ദ്ര വിദേഷകാര്യ മന്ത്രിയുടെ അഭയാര്‍ഥി അനുകൂല നിലപാട്.
മ്യാന്‍മാറിന്റെ പ്രദേശിക പ്രശ്നമായിരുന്ന റോഹിന്‍ഗ്യന്‍ വിഷയം ഇപ്പോള്‍ ഒരു ആഗോള പ്രശ്നമായി മാറി. എന്നാല്‍ ബംഗ്ലാദേശ് മാത്രം ഏറ്റെടുക്കേണ്ട പ്രശ്നമായി ഇതിനെ ഇന്ത്യ കാണുന്നില്ലെന്നും ശൈഖ് ഹസീനയുമായുള്ള സംഭാഷണത്തിനിടെ സുഷമ പറഞ്ഞു. കഴിഞ്ഞ ദിവസം ബംഗ്ലാദേശിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യ സഹായമെത്തിച്ചിരുന്നു. ഇന്ത്യന്‍ വ്യോമ സേന സഹായമെത്തിച്ച വിവരം സുഷമ സ്വരാജ് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
അതേസമയം “ദേശ സുരക്ഷയ്ക്ക് ഭീഷണി”യാണെന്ന് കാണിച്ച് സുപ്രീംകോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയെന്ന വാര്‍ത്ത കേന്ദ്രം നിഷേധിച്ചു. എന്നാല്‍ അഭയാര്‍ഥികളെ തിരിച്ചയക്കുന്ന കാര്യത്തില്‍ പുതിയ സത്യവാങ്മൂലം തിങ്കളാഴ്ച സുപ്രീംകോടതിയില്‍ സമർപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കി.
ഇന്ത്യയിലേക്ക് കുടിയേറിയ റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ തിരിച്ചയക്കാനുള്ള കേന്ദ്ര നിലപാടിനെതിരെ രാജ്യന്തര സമ്മര്‍ദ്ദം ഉയര്‍ന്ന സാഹര്യത്തിലാണ് പുതിയ സത്യവാങ്മൂലം. ഇതിന് പിന്നാലെ ബംഗ്ലേദേശ് പ്രധാനമന്ത്രിയുമായുള്ള സുഷമാ സ്വരാജിന്റെ ടെലിഫോണ്‍ സംഭാഷണവും കൂട്ടിവായിക്കേണ്ടതാണ്.