ഇന്ത്യ മുന്നണിയുടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കും. സംസ്ഥാനതലത്തിലാണ് ചര്‍ച്ചകള്‍ നടക്കുക. അഭിപ്രായ വ്യത്യാസമുണ്ടായാല്‍ കേന്ദ്ര നേതൃത്വം ഇടപെടും. ഇന്നലെ ചേര്‍ന്ന ഏകോപനസമിതി യോഗത്തിലാണ് തീരുമാനം. എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിന്റെ ഡല്‍ഹിയിലെ വസതിയിലായിരുന്നു യോഗം.
ബി.ജെ.പിക്കെതിരെ മുന്നണിയുടെ പൊതു സ്ഥാനാര്‍ഥിയെ നിര്‍ത്തുകയെന്നതാണ് ധാരണ. മുന്നണിയുടെ ആദ്യ റാലി ഒക്ടോബര്‍ ആദ്യവാരം ഭോപ്പാലില്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മുന്നണിയുടെ പ്രവര്‍ത്തനം സംബന്ധിച്ചും ചര്‍ച്ച നടക്കും. ജാതി സര്‍വേക്ക് പിന്തുണ നല്‍കാനും മുന്നണി തീരുമാനിച്ചിട്ടുണ്ട്.