ലിബറല്‍ ഡെമോക്രസി സൂചികയില്‍ ഇന്ത്യ വീണ്ടും താഴേക്ക്: 179 രാജ്യങ്ങളില്‍ 100ാം സ്ഥാനത്ത്‌

ജനാധിപത്യത്തെക്കുറിച്ചുള്ള ഏറ്റവും വലിയ ആഗോള റിപ്പോർട്ട് നിർമിക്കുന്ന വെറൈറ്റീസ് ഓഫ് ഡെമോക്രസി പ്രകാരം, ഇന്ത്യ സ്വേച്ഛാധിപത്യ മേഖലയായി തുടരുന്നു. 2025 ലെ ഡെമോക്രസി റിപ്പോർട്ടിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, ഇന്ത്യ ലിബറൽ ഡെമോക്രസി സൂചികയിൽ വീണ്ടും താഴേക്ക് പോയിരിക്കുകയാണ്. ആഗോളതലത്തിൽ 179 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 100 ആണ്.

സമത്വ ഘടക സൂചിക, ഇലക്ടറൽ ഡെമോക്രസി സൂചിക തുടങ്ങിയ വിവിധ സൂചകങ്ങൾ പരിശോധിച്ചുകൊണ്ടാണ് ജനാധിപത്യത്തെക്കുറിച്ച് റിപ്പോർട്ട് നിർമിക്കുക. സമത്വ ഘടക സൂചികയിൽ, 179 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 134 ആണ്. ഇലക്ടറൽ ഡെമോക്രസി സൂചികയിൽ അത് 105 ആണ്. ഇന്ത്യ സ്വേച്ഛാധിപത്യ പാതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് വി-ഡെം പറയുന്നു.

ഒരു നീതിയുക്തമായ തെരഞ്ഞെടുപ്പ് നടക്കുകയും അതിലൂടെ ജനാധിപത്യപരമായി എത്ര നേതാക്കൾ തെരഞ്ഞെടുക്കപ്പെടുന്നു എന്ന വിവരങ്ങൾ ഉൾക്കൊള്ളുന്നതാണ് ഇലക്ടറൽ ഡെമോക്രസി സൂചിക.

വോട്ടവകാശം, തെരഞ്ഞെടുപ്പിലെ സ്വാതന്ത്ര്യം നീതിയും, സംഘടനാ സ്വാതന്ത്ര്യം ആവിഷ്കാര സ്വാതന്ത്ര്യം എന്നിവ ജനങ്ങൾക്ക് എത്രമാത്രം ലഭിക്കുന്നുണ്ട് എന്ന വിവരം ഉൾക്കൊള്ളുന്നതാണ് സമത്വ ഘടക സൂചിക.

ജനാധിപത്യ തകർച്ചയ്ക്ക് കാരണമാകുന്ന ഇരുപത് ഘടകങ്ങളുടെ പട്ടികയിൽ മുൻപന്തിയിലുള്ളത് മാധ്യമങ്ങളെ സെൻസർ ചെയ്യാനുള്ള സർക്കാരിന്റെ ശ്രമങ്ങളാണ്. കഴിഞ്ഞ 10 വർഷത്തിനിടയിൽ, ഏറ്റവും കൂടുതൽ മാധ്യമ സ്വാതന്ത്ര്യം അടിച്ചമർത്തപ്പെട്ട രാജ്യങ്ങളിൽ അഫ്ഗാനിസ്ഥാൻ, എൽ സാൽവഡോർ, ഇന്ത്യ, മ്യാൻമർ എന്നിവ ഉൾപ്പെടുന്നതായി റിപ്പോർട്ട് പറയുന്നു.

2014 നെ അപേക്ഷിച്ച് 41 രാജ്യങ്ങളിലെ സർക്കാരുകൾ സിവിൽ സൊസൈറ്റി സംഘടനകളെ (സി‌.എസ്‌.ഒ) അടിച്ചമർത്തുന്നത് കൂടുതലായെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സിവിൽ സൊസൈറ്റി സംഘടനകളെ അടിച്ചമർത്തുന്ന കാര്യത്തിൽ ഇന്ത്യയാണ് മുൻപന്തിയിൽ നിൽക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു. ഇന്ത്യ, ബെലാറസ്, പെറു, ഫിലിപ്പീൻസ്, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളിൽ സി‌.എസ്‌.ഒകൾ ഇപ്പോൾ കൂടുതൽ ആക്രമണത്തിന് വിധേയമാകുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

തെരഞ്ഞെടുപ്പ് മാനേജ്മെന്റ് ബോഡിയുടെ സ്വയംഭരണത്തിന് നേരെയുള്ള ആക്രമണങ്ങൾ ഇന്ത്യയുടെ ജനാധിപത്യത്തിന്റെ അവസ്ഥ ഗുരുതരമാണെന്ന് കണ്ടെത്തുന്നു. രാഷ്ട്രീയമായി സെൻസിറ്റീവ് ആയ വിഷയങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾ സെൻസറിന് വിധേയമാകുന്നത് 32 രാജ്യങ്ങളിൽ സാധാരണമായിക്കൊണ്ടിരിക്കുകയാണെന്നും അതിലും ഇന്ത്യ ഉൾപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

webdesk13:
whatsapp
line