പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്ക സന്ദര്‍ശനത്തിന് പിന്നാലെ ഇന്ത്യാ വിരുദ്ധ നിലപാടുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഏറ്റവും ഉയര്‍ന്ന നികുതി ചുമത്തുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്നും ഫണ്ട് അനുവദിച്ചതെന്തിനെന്നും ട്രംപ് വിമര്‍ശിച്ചു. തെരഞ്ഞെടുപ്പുകളില്‍ വോട്ടേഴ്‌സ് പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് ഫണ്ട് അനുവദിച്ചതെന്തിനെന്ന് ട്രംപ് ചോദിച്ചു.
ഇന്ത്യയ്ക്ക് 21 മില്യണ്‍ ഡോളര്‍ നല്‍കുന്നതിന്റെ പിന്നിലെ ഉദ്ദേശ്യം എന്താണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചോദിച്ചു. വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന് യുഎസ് എയ്ഡ് 21 മില്യണ്‍ ഡോളര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സംഭാവന ചെയ്തതായി ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് എഫിഷ്യന്‍സി വകുപ്പ് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ട്രംപ് വിമര്‍ശച്ചത്.
സാമ്പത്തിക വളര്‍ച്ചയും ഉയര്‍ന്ന നികുതി ചുമത്തുകയും ചെയ്യുന്ന ഇന്ത്യയെപ്പോലെയുള്ള ഒരു രാജ്യത്തിന് അമേരിക്കയുടെ സാമ്പത്തിക സഹായത്തിന്റെ ആവശ്യമില്ലെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയ്ക്ക് ഇന്ത്യയിലേക്ക് കടക്കാനാകാത്തതും ഉയര്‍ന്ന നികുതി കാരണമാണെന്നും എക്സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒപ്പുവെച്ചുകൊണ്ട് ട്രംപ് വ്യക്തമാക്കി.
ഫെബ്രുവരി 16ന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി ഇന്ത്യയ്ക്ക് നല്‍കുന്ന സാമ്പത്തിക സഹായം നിര്‍ത്തലാക്കുമെന്ന് അറിയിച്ചിരുന്നു.