കണക്ക് തീര്‍ത്ത് ഇന്ത്യ; ന്യൂസീലന്‍ഡിനെ 70 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍. ന്യൂസിലന്‍ഡിനെ 70 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ഫൈനലിലേക്ക്. മുഹമ്മദ് ഷമിയാണ് കളിയിലെ താരം. 398 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലാന്റ് ഒരു ഘട്ടത്തില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 220 എന്ന ശക്തമായ നിലയിലായിരുന്നു. 7 വിക്കറ്റ് നേടിയ ഷമിയാണ് ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്.

ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോറിലേക്ക് എത്താന്‍ കഴിയുന്നതും ശ്രമിച്ച കിവികള്‍ക്ക് പക്ഷെ ഷമിയുടെ മുന്നില്‍ മുട്ട് മടക്കേണ്ടി വന്നു. ന്യൂസിലന്‍ഡ് 48.5 ഓവറില്‍ 327 ന് പുറത്തായി. ലോകകപ്പിലെ പത്തില്‍ പത്തും ജയിച്ചുകൊണ്ടുള്ള ഇന്ത്യയുടെ ഫൈനലിലേക്കുള്ള പ്രവേശനം എതിര്‍ടീമിനെ ഭയപ്പെടുത്തുമെന്നതില്‍ സംശയമില്ല.

webdesk14:
whatsapp
line