സുനന്ദ പുഷ്‌ക്കറിന്റെ മരണത്തിലെ വിചാരണ നടപടികളില്‍ ശശി തരൂരിനെ ഒഴിവാക്കിയതിനെതിരെ ദില്ലി പൊലീസ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു.കേസില്‍ ഫെബ്രുവരി ഏഴിന് ഹൈക്കോടതി വാദം കേള്‍ക്കും.
സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ശശി തരൂരിനെ ദില്ലി കോടതി കുറ്റവിമുക്തനാക്കിയിരുന്നു. സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്തു എന്നതിന് തെളിവില്ലെന്നാണ് ദില്ലി കോടതിയുടെ 176 പേജുള്ള ഉത്തരവില്‍ പറയുന്നത്. ക്യതമായ തെളിവില്ല എന്ന് കണ്ട് കൊണ്ടാണ് അദ്ദേഹത്തെ അന്ന് കുറ്റവിമുക്തനാക്കിയത്.
2014 ജനുവരി 17നാണ് ഡല്‍ഹിയിലെ ലീല പാലസില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.