ന്യൂഡല്‍ഹി: അമേരിക്കന്‍ സന്ദര്‍ശനത്തിനുള്ള ഇന്ത്യന്‍ പ്രതിരോധ നിര്‍മ്മല സീതാരാമനുള്ള ക്ഷണം ഇന്ത്യ നിരസിച്ചു. ഇന്ത്യയും അമേരിക്കയും തമ്മില്‍ നടത്താനിരുന്ന ഉഭയകക്ഷി ചര്‍ച്ച അമേരിക്ക മാറ്റിവച്ച സാഹചര്യത്തിലാണ് ക്ഷണം നിരസിച്ചത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നത് ലക്ഷ്യംവെച്ച് ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുളള ഫോണ്‍ സംഭാഷണത്തിലാണ് തീരുമാനമായിരുന്നു. എന്നാല്‍ അമേരിക്ക്ന്‍ പ്രതിരോധ വകുപ്പ് സെക്രട്ടറി പോംപിയോ്ക്ക് അത്യാവശ്യമായി മറ്റൊരു യാത്ര നടത്തേണ്ടി വന്ന സാഹചര്യത്തില്‍ ഇന്ത്യയുമായുളള ഉഭയകക്ഷി ചര്‍ച്ച മാറ്റിവെക്കുകയാണെന്ന് അമേരിക്ക അറിയക്കുകയായിരുന്നു.
ഉഭയകക്ഷി ചര്‍ച്ച നടന്നത്തിനു ശേഷം പ്രധാനമായും അതിലെ അജണ്ടകള്‍ ചര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായിരുന്നു നിര്‍മ്മല സീതാരാമന്റെ അമേരിക്കന്‍ സന്ദര്‍ശനത്തെ ഇന്ത്യ കണ്ടിരുന്നത്. എന്നാല്‍ ഉഭയകക്ഷി ചര്‍ച്ച മാറ്റിവച്ച സാഹചര്യത്തില്‍ ഇത്തമൊരു യാത്രക്ക് പ്രസക്തിയില്ല എന്നുകണ്ടാണ് ഇന്ത്യയുടെ തീരുമാനം. ജൂലൈ ആറിനായിരുന്നു ഇന്ത്യന്‍ പ്രതിരോധ മന്ത്രി അമേരിക്കയിലേക്ക് പോകേണ്ടിയിരുന്നത്.