X

നിര്‍ണായകം; ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് വാക്‌സിന്റെ പരീക്ഷണം ഉടന്‍ ആരംഭിക്കും

ഡല്‍ഹി: കോവിഡിനെതിരെ ഭാരത് ബയോടെക്കും ഐസിഎംആറും ചേര്‍ന്ന് വികസിപ്പിച്ച പ്രതിരോധ വാക്‌സിനായ കൊവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം അടുത്ത മാസം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഒക്ടോബറിലായിരിക്കും മൂന്നാം ഘട്ട പരീക്ഷണം ആരംഭിക്കുക.

25000 മുതല്‍ 30000 പേരില്‍ വരെ വാക്‌സിന്‍ പരീക്ഷിക്കുമെന്ന് ദേശീയ മാധ്യമം ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ വാക്‌സിന്റെ രണ്ടാം ഘട്ട പരീക്ഷണം മുന്നേറുകയാണ്. ആദ്യ ഘട്ട പരീക്ഷണത്തില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്കു സമര്‍പ്പിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വന്‍തോതില്‍ ക്ലിനിക്കല്‍ പരീക്ഷണം തുടങ്ങുന്നതിനു മുന്നോടിയായി കമ്പനിയുടെ നിയന്ത്രണത്തില്‍ ഹൈദരാബാദിലുള്ള രണ്ട് ലാബുകളില്‍ വാക്‌സിന്‍ ഉത്പാദനം ആരംഭിച്ചു. ബയോസേഫ്റ്റി ലെവല്‍ 3 നിലവാരമുള്ളതാണ് ഈ രണ്ട് ലാബുകളും.

നാലോ അഞ്ചോ രാജ്യങ്ങളിലായി വന്‍തോതില്‍ വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിവര്‍ഷം 100 കോടി ഡോസ് വാക്‌സിന്‍ ഉത്പാദിപ്പിക്കാനാണ് ഭാരത് ബയോടെക് ലക്ഷ്യമിടുന്നത്.

 

Test User: