X
    Categories: MoreViews

നിലപാട് ശക്തമാക്കി ഇന്ത്യ; അനധികൃത റോഡ് നിര്‍മാണത്തില്‍ നിന്ന് ചൈന പിന്മാറി

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് അതിക്രമിച്ചു കയറി ഒരു കിലോമീറ്ററോളം റോഡ് നിര്‍മിക്കാനുള്ള ശ്രമം ചൈന ഉപേക്ഷിച്ചു. ഇന്ത്യ നിലപാട് കടുപ്പിച്ചതോടെയാണ് അനധികൃത റോഡ് നിര്‍മാണത്തില്‍ നിന്ന് ചൈന പിന്മാറിയത്. ചൈന നീക്കം ഉപേക്ഷിച്ചതോടെ ഇന്ത്യ പിടിച്ചെടുത്ത നിര്‍മാണ സാമഗ്രികളും യന്ത്രങ്ങളും സൈന്യം തിരികെ നല്‍കി.
രണ്ടാഴ്ച മുമ്പാണ് ചൈനീസ് സൈന്യവും റോഡ് നിര്‍മാണതൊഴിലാളികളും ചേര്‍ന്ന സംങം ഷിയാങ് നദീതീരത്തെത്തിയത്. ഒരു കിലോമീറ്ററോളം അന്യായമായി കയറിയ ചൈനീസ് സംഘത്തെ ഇന്ത്യന്‍ സൈന്യം തിരിച്ചയക്കുകയായിരുന്നു. പ്രതിസന്ധി പരിഹരിച്ചതായി കേന്ദ്ര കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് സ്ഥിരീകരിച്ചു. അതിര്‍ത്തി സേനാംഗങ്ങളുടെ യോഗത്തിലാണ് പിന്മാറാനുള്ള സന്നദ്ധത ചൈന അറിയിച്ചത്. ദോക്‌ലാമില്‍ 73 ദിവസം നീണ്ടുനിന്ന സംഘര്‍ഷങ്ങള്‍ അവസാനിച്ച് മാസത്തിനകമാണ് ചൈനയുടെ ഭാഗത്തു നിന്നുള്ള അടുത്ത പ്രകോപനം.

chandrika: