X

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സ്ഥിതി മോശം; ഇടപെടാമെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: ഇന്ത്യ-ചൈന തര്‍ക്കത്തില്‍ ഇടപെടാന്‍ അമേരിക്കയ്ക്ക് താത്പര്യമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനത്തിലാണ് ട്രംപിന്റെ പ്രതികരണം. ഇന്ത്യ ചൈന അതിര്‍ത്തിയിലെ സാഹചര്യം വളരെ മോശമാണ്. ഇതില്‍ ഇടപെട്ടു സഹായിക്കാന്‍ അമേരിക്ക താല്‍പ്പര്യപ്പെടുന്നുവെന്നും ട്രംപ് വ്യക്തമാക്കി. ചൈന ഇന്ത്യയെ സംഘര്‍ഷത്തിലേക്ക് വലിച്ചിടുകയാണോ എന്ന ചോദ്യത്തിന്, അങ്ങനെ ഉണ്ടാവില്ലെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെങ്കിലും അതിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നു ട്രംപ് പറഞ്ഞു.

അതിനിടെ അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ചൈനീസ് പ്രതിരോധമന്ത്രിയും കൂടിക്കാഴ്ച നടത്തി. രാത്രി വൈകി അവസാനിച്ച കൂടിക്കാഴ്ചയുടെ ഔദ്യോഗിക തീരുമാനങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. ചൈനയുടെ അഭ്യര്‍ഥന പ്രകാരമായിരുന്നു കൂടിക്കാഴ്ച.

നേരത്തേയുള്ള സ്ഥിതി പുനസ്ഥാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യം രാജ്‌നാഥ് സിംഗ് ആവര്‍ത്തിച്ചു. രാജ്‌നാഥ് സിംഗിനൊപ്പം ഡിഫന്‍സ് സെക്രട്ടറി അജയ് കുമാര്‍, ജോയിന്റ് സെക്രട്ടറി നവീന്‍ ശ്രീവാസ്തവ, റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍എന്നിവരും
ചര്‍ച്ചയില്‍ പങ്കെടുത്തു

 

web desk 1: