അതിര്‍ത്തിയില്‍ ഇന്ത്യാ- ചൈന സൈന്യങ്ങള്‍ തമ്മില്‍ സംഘര്‍ഷം തുടരുന്നു. ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും ചൈനീസ് സൈന്യവുമാണ് ലേയിലെ ഡെംചോക്ക് ഏരിയയില്‍ കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് മുതല്‍ പരസ്പരം മുഖാമുഖം നില്‍ക്കുന്നത്. ഗവര്‍മെന്റ് വൃത്തങ്ങളെ ഉദ്ധരിച്ച് ദ ഹിന്ദു പത്രമാണ് വാര്‍ത്ത പുറത്തുവിട്ടത്.
നിയന്ത്രണ രേഖയോട് ചേര്‍ന്ന് ഇന്ത്യന്‍ നിയന്ത്രിത ഭാഗത്തോട് വളരെയടുത്തെത്തിയ ചൈനീസ് സൈന്യം തിരിച്ചുപോവാന്‍ വിസമ്മതിക്കുകയാണ്. അതിര്‍ത്തിയില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ചൈനക്കുള്ള വിയോജിപ്പാണ് സംഘര്‍ഷത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡില്‍ സൈന്യത്തോടൊപ്പം നരേന്ദ്രമോദി ദീപാവലിയാഘോഷിച്ച് ദിവസങ്ങള്‍ക്കകമാണ് സംഭവം.
ബുധനാഴ്ച ഉച്ചയ്ക്കു വന്ന് രാത്രി മടങ്ങിയ ചൈനീസ് സൈന്യം വ്യാഴായ്ച രാവിലെ വീണ്ടും തിരിച്ചെത്തുകയായിരുന്നു. 2014ല്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്ന് സംഘര്‍ഷമുണ്ടായ ശേഷം ആദ്യമായാണ് ഇന്ത്യയും ചൈനയും ഇത്തരത്തില്‍ സംഘര്‍ഷമുണ്ടാവുന്നത്. എന്നാല്‍ സംഭവത്തോട് പ്രതികരിക്കാന്‍ ലെയിലെ ഡെപ്യൂട്ടി കമ്മീഷണര്‍ പ്രസന്ന രാമസ്വാമി വിസമ്മതിച്ചതായി ഹിന്ദു പറയുന്നു.