ഡല്‍ഹി: അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താന്‍ പരിശ്രമിക്കുമെന്നറിയിച്ച് ഇന്ത്യയും ചൈനയും സംയുക്ത പ്രസ്താവനയിറക്കി. തിങ്കളാഴ്ച നടന്ന ആറാം വട്ട കോര്‍ കമാന്‍ഡര്‍തല ചര്‍ച്ചയ്ക്കു പിന്നാലെയായിരുന്നു പ്രസ്താവന. ഏഴാം വട്ട ചര്‍ച്ചകള്‍ നടത്താന്‍ തയാറാണെന്നും ഇരുരാജ്യങ്ങളും പ്രസ്താവനയില്‍ പറഞ്ഞു.
സംഘര്‍ഷങ്ങള്‍ ഒഴിവാക്കി പരസ്പര വിശ്വാസം വീണ്ടെടുക്കാനും ധാരണയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്താനും സമവായത്തില്‍ വീഴ്ച വരുത്താതിരിക്കാനും ധാരണയായി. തെറ്റുധാരണകള്‍ അകറ്റും. അതിര്‍ത്തിയില്‍ മുന്‍നിരയിലേക്ക് കൂടുതല്‍ സൈനികരെ അയയ്ക്കുന്നത് ഒഴിവാക്കുമെന്നും ഇരു രാജ്യങ്ങളും അറിയിച്ചു.