ന്യൂഡല്‍ഹി: നിയന്ത്രണങ്ങളോടെ രാജ്യം ഇന്ന് റിപ്പബ്ലിക് ദിനംആഘോഷിക്കുന്നു. കോവിഡ് സാഹചര്യമായതിനാല്‍ പരേഡിന്റെ ദൈര്‍ഘ്യവും കാണികളുടെ എണ്ണവും കുറച്ചിട്ടുണ്ട്.
രാവിലെ 9ന് ദൈശീയ യുദ്ധ സ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആദരം അര്‍പ്പിക്കും. 9.50ന് റിപ്പബ്ലിക് ദിന പരേഡ് ആരംഭിക്കും. 32 നിശ്ചലദൃശ്യങ്ങളാണുണ്ടാകുക.
കേരളത്തിന്റെ കയര്‍ ഉത്പന്നങ്ങള്‍ ഉള്‍പ്പെടെ 17 സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണപ്രദേശത്തിന്റേയും ദൃശ്യമുണ്ടാകും. ഒന്നേകാല്‍ ലക്ഷംപേര്‍ എല്ലാവര്‍ഷവും നേരിട്ട് വീക്ഷിച്ചിരുന്ന പരേഡ് കാണാന്‍ ഇത്തവണ അനുമതിയുള്ളത് 25,000 പേര്‍ക്ക് മാത്രമാണ്. അരനൂറ്റാണ്ടിനിടെ ആദ്യമായാണ് വിശിഷ്ടാതിഥിയില്ലാതെ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്.