കാനഡയിൽ സിഖ് ഖലിസ്ഥാൻ തീവ്രവാദി നേതാവ് ഹർദീപ്സിംഗ് നിജ്ജാറിൻ്റെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന തർക്കത്തിൽ മാധ്യമങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയം. തീവ്രവാദികളുടെ അഭിപ്രായങ്ങൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കരുതെന്നും സംപ്രേഷണം ചെയ്യരുതെന്നും കേന്ദ്ര വാർത്താ വിനിമയെ മന്ത്രാലയം മാധ്യമങ്ങൾക്ക് നിർദേശം നൽകി.
കാനഡയിലെ പൗരന്മാർക്ക് ഇന്ന് ഇന്ത്യ വിസ നിഷേധിച്ചിരുന്നു. നടപക്രമങ്ങൾ കാരണമാണ് നിഷേധം എന്നാണ് ഇന്ത്യ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളും ഓരോ നയന്ത്ര പ്രതിനിധികളെ നേരത്തെ പുറത്താക്കിയിരുന്നു .ജൂൺ പത്തിനാണ് നിജാർ കൊല്ലപ്പെടുന്നത്. ഇതിൽ ഇന്ത്യയ്ക്ക് പങ്കുണ്ട് എന്താണ് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രസ്താവിച്ചത് .ഇത് അസംബന്ധമാണെന്നായിരുന്നു ഇന്ത്യയുടെ ശക്തമായ പ്രതികരണം .മാത്രമല്ല കാനഡയിൽ തീവ്രവാദികൾക്ക് സൗകര്യം നൽകുന്നുവെന്നും ഇന്ത്യ ആരോപിച്ചു. ജി.20 യോഗത്തിലേക്ക് ന്യൂഡൽഹിയിൽ ജസ്റ്റിൻ എത്തിയത് പ്രതീക്ഷ നൽകിയിരുന്നെങ്കിലും ട്രൂഡോ തിരിച്ചുപോയി രണ്ടാം ദിവസമാണ് ഇന്ത്യയ്ക്കെതിരായ പ്രസ്താവനയുണ്ടായത്.
ഏതായാലും കാനഡയിലെ 14 ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരിൽ ഈ സംഭവവികാസങ്ങൾ ആശങ്ക ഉയർത്തിയിട്ടുണ്ട് .ഇന്ത്യയിൽനിന്ന് കഴിഞ്ഞവർഷം 32,0000 പേരാണ് കാനഡയിലേക്ക് പോയത്. ഇതിൽ അധികവും വിദ്യാർത്ഥികളാണ് .തർക്കം തുടരുമ്പോൾ ഇരു രാജ്യങ്ങളിലും പ്രശ്നങ്ങൾ ഉടലെടുത്തിട്ടുണ്ട് .ഇന്ത്യൻ വിദ്യാർഥികൾക്ക് കാനഡ ആവശ്യമെന്നതു പോലെ കാനഡയിലെ സർവകലാശാലകൾക്ക് ഇന്ത്യൻ വിദ്യാർഥികളെയും ആവശ്യമാണ് .സംഘർഷം തുടരുന്നത് ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് വലിയ പ്രശ്നം ഉണ്ടാക്കുമെന്ന ആശങ്കയാണ് ഉയർന്നിട്ടുള്ളത്. അതിനിടെയാണ് മാധ്യമങ്ങളെ നിയന്ത്രിക്കുന്ന തരത്തിലുള്ള പ്രസ്താവന കേന്ദ്രസർക്കാരിൽ നിന്ന് ഉണ്ടായിരിക്കുന്നത്.