ന്യൂഡല്‍ഹി: രാജ്യവ്യാപകമായ കര്‍ഷക സമരത്തെ പിന്തുണയര്‍പ്പിച്ച് രംഗത്തെത്തിയതിനു പിന്നാലെ കാനഡയുടെ നേതൃത്വത്തിലുള്ള യോഗം ബഹിഷ്‌കരിച്ച് ഇന്ത്യ. ഡിസംബര്‍ 7ന് നടക്കാനിരിക്കുന്ന കാനഡയുടെ നേതൃത്വത്തിലുള്ള കോവിഡ് യോഗത്തില്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ പങ്കെടുക്കില്ല എന്നറിയിച്ചു. കര്‍ഷക സമരത്തെ പിന്തുണച്ച് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തെത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യയുടെ ബഹിഷ്‌കരണം.
പ്രക്ഷോഭം നടത്തുന്ന കര്‍ഷകരെ പിന്തുണക്കുന്നുവെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞിരുന്നു. തുടര്‍ന്ന് ഡല്‍ഹിയുടെ ആഭ്യന്തര വിഷയത്തില്‍ ഇടപെടരുതെന്ന് ഒട്ടാവയോട് ഇന്ത്യ ആവശ്യപ്പെട്ടു. എന്നാല്‍ സമാധാനപരമായ പ്രതിഷേധങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി കാനഡ നിലകൊള്ളുമെന്ന് ട്രൂഡോ പറഞ്ഞു. സമരം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകളെയും ശ്രമങ്ങളെയും അദ്ദേഹം സ്വാഗതം ചെയ്തു. ഇതിനു പിന്നാലെയാണ് വിദേശകാര്യ മന്ത്രിയുടെ പിന്മാറ്റം.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടായിരുന്നു കനേഡിയന്‍ വിദേശകാര്യമന്ത്രി ഫ്രാങ്കോസ് ഫിലിപ്പ് നയിക്കുന്ന യോഗം ഡിസംബര്‍ ഏഴാം തീയതി നിശ്ചയിച്ചിരുന്നത്.